https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

'അന്നൊന്നും വായ തുറന്നില്ലല്ലോ'..? സിജെപി സമരത്തെ പിന്തുണച്ചു; ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം

'അന്നൊന്നും വായ തുറന്നില്ലല്ലോ'..? സിജെപി സമരത്തെ പിന്തുണച്ചു; ടൊവിനോ തോമസിന്റെ വീടിന് മുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം
2026-07-22T21:56:00 | By VIPIN P V
#Latest News #Tovino Thomas #YuvaMorcha Protest #Delhi Student Protest #NEET

ഇരിഞ്ഞാലക്കുട: ( www.truevisionnews.com ) ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരിൽ നടൻ ടൊവിനോ തോമസിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. യുവമോർച്ച ഇരിഞ്ഞാലക്കുട മണ്ഡലം പ്രവർത്തകരാണ് നടന്റെ വീടിന് മുന്നിലെത്തി പ്രതിഷേധ പ്രകടനം നടത്തിയത്.

ടൊവിനോയ്ക്ക് എതിരായ ബാനറുകളുമായെത്തിയ പ്രവർത്തകർ വാ മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. എസ്ജെപി നടത്തുന്ന സമരത്തെ പിന്തുണച്ച ടൊവിനോയുടെ പ്രതികരണം സെലക്ടീവാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവമോർച്ചയുടെ പ്രതിഷേധം.

കേരളത്തിലെ പിഎസ്‌സി റാങ്ക് ജേതാക്കൾ റോഡിൽ ഇറങ്ങി സമരം ചെയ്തപ്പോഴും നഴ്സുമാർ മാസങ്ങളോളം പ്രക്ഷോഭം നടത്തിയപ്പോഴും ടൊവിനോ ഒന്നും മിണ്ടിയില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. "രാഷ്ട്രീയം ഇല്ല" എന്ന് പറയുന്ന നടൻ ഇപ്പോൾ രാഷ്ട്രീയം നോക്കി വാ തുറക്കുകയാണെന്നും ബാനറുകളിൽ എഴുതിയിരുന്നു.

കേരളത്തിലെ പിൻവാതിൽ നിയമനങ്ങളെ കുറിച്ച് എന്തുകൊണ്ട് നടൻ പ്രതികരിക്കുന്നില്ല എന്നും യുവമോർച്ച പ്രവർത്തകർ ചോദിച്ചു.നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന സമരത്തിന് സോഷ്യൽ മീഡിയയിലും മറ്റും നിരവധി സെലിബ്രിറ്റികൾ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതിന്റെ ഭാഗമായി ടൊവിനോയും ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു."പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണ്. ഇങ്ങനെ പോയാൽ ജനാധിപത്യത്തിലുള്ള വിശ്വാസം ക്രമേണ ഇല്ലാതാകും. ന്യായമായ ലക്ഷ്യത്തിനായി പോരാടുന്നവർക്ക് പൂർണ പിന്തുണ," എന്നായിരുന്നു ടൊവിനോയുടെ കുറിപ്പ്.

എന്നാൽ ടൊവിനോയുടെ ഈ നിലപാടിനെതിരെയാണ് യുവമോർച്ച രംഗത്തെത്തിയത്. വിഷയത്തിൽ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. സംഭവത്തിൽ ഇരുവിഭാഗത്തിന്റെയും വാദങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

Content Highlight: YuvaMorcha Protests at Tovino Thomas House for Supporting Delhi Student Protest

#Latest News #Tovino Thomas #YuvaMorcha Protest #Delhi Student Protest #NEET

Next TV

adimage
Related Stories
വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പിന്നാലെ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒളിവിലായിരുന്ന പ്രതി എരുമേലിയിൽ പിടിയിൽ

Jul 22, 2026 09:25 PM

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പിന്നാലെ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒളിവിലായിരുന്ന പ്രതി എരുമേലിയിൽ പിടിയിൽ

ആലപ്പുഴ മാന്നാറിൽ വിവാഹവാഗ്ദാനം നൽകി ദളിത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഒരു മാസത്തോളം ഒളിവിൽ കഴിഞ്ഞ ബുധനൂർ സ്വദേശി അനൂപിനെ...

Read More >>
കെഎസ്‍യുവിന് പിന്നാലെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്

Jul 22, 2026 09:18 PM

കെഎസ്‍യുവിന് പിന്നാലെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്

ദില്ലി വിദ്യാർഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാളെ ജൂലൈ 23ന് കേരളത്തിൽ വിദ്യാഭ്യാസ ബന്ദ്. എഐഎസ്എഫും കെഎസ്‍യുവും...

Read More >>
ദാ....വരുന്നു.. കെഎസ്ആർടിസിയുടെ പിങ്ക് ബസ്, പുത്തൻ പദ്ധതി സ്ത്രീകൾക്ക് രാത്രിയാത്ര സുരക്ഷിതമാക്കാൻ; ആദ്യ ഘട്ടത്തിൽ തലസ്ഥാനത്ത്

Jul 22, 2026 08:23 PM

ദാ....വരുന്നു.. കെഎസ്ആർടിസിയുടെ പിങ്ക് ബസ്, പുത്തൻ പദ്ധതി സ്ത്രീകൾക്ക് രാത്രിയാത്ര സുരക്ഷിതമാക്കാൻ; ആദ്യ ഘട്ടത്തിൽ തലസ്ഥാനത്ത്

സ്ത്രീകൾക്ക് മാത്രമായി കെഎസ്ആർടിസി പിങ്ക് ബസ് സർവീസ് തിരുവനന്തപുരത്ത് നാളെ തുടങ്ങും. തമ്പാനൂർ മുതൽ ടെക്നോപാർക്ക് വരെ വൈകുന്നേരം 6 മുതൽ രാത്രി 10:45...

Read More >>
മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

Jul 22, 2026 08:19 PM

മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; 120 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ 120 അധിക ബാച്ചുകൾ അനുവദിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ 117...

Read More >>
കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Jul 22, 2026 07:30 PM

കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

കുറ്റ്യാടി നരിക്കൂട്ടുംച്ചാലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ബസ് ബസ് സ്റ്റോപ്പിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു....

Read More >>
ബസിനുള്ളിൽ കൂട്ടനിലവിളി.....! കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

Jul 22, 2026 06:55 PM

ബസിനുള്ളിൽ കൂട്ടനിലവിളി.....! കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട പ്രിയദർശിനി ബസ് പിന്നിലേയ്ക്ക് ഉരുണ്ടു; ഡ്രൈവറുടെ മനോധൈര്യം 160 യാത്രക്കാരുടെ ജീവൻ കാത്തു

കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി പ്രിയദർശിനി ബസ്. 160 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർ സുധീറിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage