https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഭർത്താക്കന്മാർ സൂക്ഷിക്കുക...! ഭാര്യയുടെ പേരിൽ വസ്തു വാങ്ങിയാൽ ബന്ധം പിരിഞ്ഞാൽ സ്വത്ത് തിരികെ കിട്ടുമോ? നിയമം പറയുന്നത് ഇതാ...

ഭർത്താക്കന്മാർ സൂക്ഷിക്കുക...! ഭാര്യയുടെ പേരിൽ വസ്തു വാങ്ങിയാൽ ബന്ധം പിരിഞ്ഞാൽ സ്വത്ത് തിരികെ കിട്ടുമോ? നിയമം പറയുന്നത് ഇതാ...
2026-07-21T16:29:00 | By Athira V
#Property Law #Benami Act #Divorce #Wife Name #Legal Advice

കൊച്ചി: ( www.truevisionnews.com)ല ഭർത്താക്കന്മാരും സ്നേഹക്കൂടുതൽ കൊണ്ടോ സുരക്ഷിതത്വത്തിന് വേണ്ടിയോ ഭാര്യമാരുടെ പേരിൽ സ്വത്തുക്കൾ വാങ്ങാറുണ്ട്. എന്നാൽ ബന്ധങ്ങളിൽ വിള്ളൽ വീഴുമ്പോഴാണ് പലർക്കും അമളി പറ്റിയെന്ന് മനസ്സിലാകുന്നത്. ഭാര്യയുടെ പേരിലാക്കിയ സ്വത്ത് നിയമപരമായി തിരിച്ചുപിടിക്കാൻ സാധിക്കുമോ? വ്യക്തമാക്കുകയാണ് നിയമ വിദഗ്ധർ.

പ്രൊഹിബിഷന്‍ ഓഫി ബിനാമി ട്രാന്‍സാക്ഷന്‍ ആക്ട് പ്രകാരം 1988 നിലവില്‍ വന്നതോടുകൂടി ഇത്തരത്തിലുള്ള ട്രാന്‍സാക്ഷന്‍ നടത്തിയാല്‍ ഉടമസ്ഥന് പിന്നീട് ഈ വസ്തുവിൽ അവകാശം ഉന്നയിക്കാൻ സാധിക്കില്ല. അയാളുടെ അവകാശം ഇവിടെ നഷ്ടപ്പെടുകയാണ് ചെയ്യാറ്. എന്നാൽ ഈ നിയമത്തിൽ തന്നെ ചില സന്ദർഭങ്ങളിൽ ഇളവും പറയുന്നുണ്ട്.

ഭര്‍ത്താവ് ഭാര്യയുടെ പേരിലോ വിവാഹം കഴിക്കാത്ത മകളുടെ പേരില്‍ അച്ഛനോ സഹോദരനും സഹോദരിയും ഒരുമിച്ച് വാങ്ങുകയോ ഒക്കെ ആണെങ്കില്‍ ഇത് ബിനാമി ട്രാന്‍സാക്ഷനില്‍ ഉള്‍പ്പെടില്ല. എങ്കിലും ഈ സ്വത്തുകള്‍ തിരികെ പിടിക്കുന്നത് അത്ര എളുപ്പമല്ല താനും. വിവാഹമോചനം ഫയല്‍ ചെയ്ത കേസുകളുടെ കാര്യത്തിലാണെങ്കില്‍ ഇത്തരത്തില്‍ ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്ത് തിരികെ കിട്ടാന്‍ സാധ്യത കുറവാണ്.

കേസ് പരിഗണിക്കുമ്പോള്‍ ജീവനാംശമുള്‍പ്പെടെയുള്ളവ നല്‍കുന്നതില്‍ തീരുമാനമെടുക്കുന്ന സമയത്ത് ഈ സ്വത്തിന്റെ ട്രാന്‍സാക്ഷന്‍ ഡീറ്റെയില്‍സ് കൂടി പരിഗണിച്ചേക്കാം. അതായത് ഒരിക്കല്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിയാല്‍ അത് തിരിച്ചു പിടിക്കുക എന്നത് ബുദ്ധിമുട്ടുള്ളതാണ്.

നിയമപ്രകാരം ഭാര്യയുടെ പേരില്‍ വസ്തുക്കള്‍ വാങ്ങുമ്പോള്‍ അത് ഭാര്യയ്ക്ക് നല്‍കിയ സമ്മാനമായോ അവരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണെന്നോ ആണ് പ്രാഥമികമായി കണക്കാക്കുക. അതിനാല്‍ സ്വത്തിന്റെ പൂര്‍ണ അവകാശം ഭാര്യയ്ക്കായിരിക്കും.എന്നാല്‍ സ്വത്ത് ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയതല്ലെന്നും മറിച്ച് കുടുംബത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കോ ബിസിനസ് ആവശ്യങ്ങള്‍ക്കോ ആയി മാത്രം വാങ്ങിയതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞേക്കാം.

അതിനായി സിവില്‍ കോടതിയില്‍ ഹര്‍ജി നല്‍കാം. ഒരു വ്യക്തി തന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായി വസ്തു വാങ്ങുമ്പോള്‍ അതിന്റെ ആധാരത്തില്‍ ഭാര്യയുടെ പേര് കൂടി ഉള്‍പ്പെടുത്തിയാല്‍ അതിന്റെ അവകാശി ഭാര്യയാണെന്ന് പറയാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ മുന്‍ കാലങ്ങളില്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlight: Can Husband Reclaim Property Registered In Wife Name Legal Experts Explain

#Property Law #Benami Act #Divorce #Wife Name #Legal Advice

Next TV

adimage
Related Stories
കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

Jul 21, 2026 07:56 PM

കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

കോട്ടയം കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. ജോബിയുടെ ഇളയമകൻ അലനാണ് മരിച്ചത്. സാമ്പത്തിക...

Read More >>
ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Jul 21, 2026 06:24 PM

ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എൽനിനോ മൂലമുള്ള മഴക്കുറവും ചൂടും കാരണം കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ജൂലൈ 21ന് വൈകുന്നേരം...

Read More >>
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:53 PM

കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

കോഴിക്കോട് വടകരയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 59കാരൻ ചോമ്പാല പോലീസിന്റെ പിടിയിൽ....

Read More >>
അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

Jul 21, 2026 05:15 PM

അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

കോഴിക്കോട് വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ...

Read More >>
   പുറത്തേക്ക്  ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

Jul 21, 2026 05:13 PM

പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ 12 ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...!  62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

Jul 21, 2026 05:06 PM

കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...! 62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

കൊച്ചി തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ കവർന്ന കാഷ്യറും കൂട്ടുപ്രതിയും അറസ്റ്റിൽ. നേപ്പാൾ വഴി രക്ഷപ്പെട്ട പ്രതിയെ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage