https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

   പുറത്തേക്ക്  ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്
2026-07-21T17:13:00 | By Susmitha Surendran
#Kerala Weather #Kerala Rain #IMD Alert #Thiruvananthapuram Weather

തിരുവനന്തപുരം: (https://truevisionnews.com/)  സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 12 ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്.

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും തെക്കൻ ജില്ലകളുടെ ചില ഭാഗങ്ങളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. അടുത്ത മണിക്കൂറുകളിൽ പുറത്തിറങ്ങുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (21/07/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.






Content Highlight: Kerala Weather Update: Light Rain Likely in 12 Districts in Next 3 Hours

#Kerala Weather #Kerala Rain #IMD Alert #Thiruvananthapuram Weather

Next TV

adimage
Related Stories
വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 21, 2026 11:18 PM

വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് വടകര ജെടി റോഡിൽ റെയിൽവേ ട്രാക്കിനു സമീപം 40 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്ന്...

Read More >>
പാലാ നഗരസഭയിൽ വിപ്പ് ലംഘനം; നാല്  കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

Jul 21, 2026 10:51 PM

പാലാ നഗരസഭയിൽ വിപ്പ് ലംഘനം; നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച 4 കോൺഗ്രസ് കൗൺസിലർമാർക്ക് എതിരെ കോൺഗ്രസ് നടപടി. ടോണി, ബിജു, ലിസിക്കുട്ടി, രജിത എന്നിവരെ പുറത്താക്കി....

Read More >>
ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

Jul 21, 2026 10:27 PM

ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ 74 വയസ്സുള്ള ഡോ. ദേവാനന്ദ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിയായ മുതിർന്ന...

Read More >>
'കടുത്ത ജനാധിപത്യ ധ്വംസനം, ഫാസിസ്റ്റ്‌ ഭീകരത';  നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച്  രമേശ് ചെന്നിത്തല

Jul 21, 2026 09:52 PM

'കടുത്ത ജനാധിപത്യ ധ്വംസനം, ഫാസിസ്റ്റ്‌ ഭീകരത'; നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധി, പ്രിയങ്ക, ഖാർഗെ എന്നിവരെ പൊലീസ് മർദിച്ച് വലിച്ചിഴച്ച നടപടി ജനാധിപത്യ ധ്വംസനമെന്ന് രമേശ് ചെന്നിത്തല. ഫാസിസ്റ്റ് ഭീകരതയെന്ന് ആരോപണം....

Read More >>
 അമിത് ഷായുടെ കോലം കത്തിച്ചു,  ട്രെയിൻ തടഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രതിഷേധം

Jul 21, 2026 09:41 PM

അമിത് ഷായുടെ കോലം കത്തിച്ചു, ട്രെയിൻ തടഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രതിഷേധം

രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും അറസ്റ്റിലായതിൽ പ്രതിഷേധിച്ച് കേരളത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു മാർച്ച്. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,...

Read More >>
കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

Jul 21, 2026 07:56 PM

കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

കോട്ടയം കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. ജോബിയുടെ ഇളയമകൻ അലനാണ് മരിച്ചത്. സാമ്പത്തിക...

Read More >>
Top Stories










adimage adimage adimage adimage