https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
2026-07-21T18:24:00 | By VIPIN P V
#Kerala Power Cut #KSEB News #Load Shedding Kerala #Electricity Shortage #El Nino Kerala #Power Crisis

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന ചൂടും കാരണം വൈദ്യുതി ഉപഭോഗം കുത്തനെ വർധിച്ചതാണ് പ്രധാന കാരണം.കെഎസ്ഇബി പുറത്തിറക്കിയ വാർത്താക്കുറിപ്പ് അനുസരിച്ച് ഇന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.

മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇത് വലിയ വർധനയാണ്. സംസ്ഥാനത്തിനകത്തെ ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം കുറഞ്ഞതോടൊപ്പം, രാജ്യത്താകമാനം വൈദ്യുതിക്ക് ആവശ്യക്കാരേറിയതിനാൽ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ട്.

പുറത്തുനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത പക്ഷം ജൂലൈ 21 തിങ്കളാഴ്ച വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈകുന്നേരം 6 മണി മുതൽ 10 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിക്കുക.

മഴ മാറിനിൽക്കുന്ന സാഹചര്യവും അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതും വീടുകളിലും സ്ഥാപനങ്ങളിലും ഫാനുകളുടെയും എസികളുടെയും ഉപയോഗം കൂട്ടിയിട്ടുണ്ട്. ഇത് വൈദ്യുതി ആവശ്യകത വർധിക്കാൻ കാരണമായി.

അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നും പീക്ക് സമയങ്ങളിൽ ലൈറ്റുകൾ, ഫാനുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവ ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും കെഎസ്ഇബി ജനങ്ങളോട് അഭ്യർഥിച്ചു. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ലഭിച്ചാൽ മാത്രമേ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നാണ് വിലയിരുത്തൽ.

Content Highlight: Kerala Faces Partial Power Cut Today: KSEB Warns of 300 MW Shortage

#Kerala Power Cut #KSEB News #Load Shedding Kerala #Electricity Shortage #El Nino Kerala #Power Crisis

Next TV

adimage
Related Stories
വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 21, 2026 11:18 PM

വടകരയിൽ റെയിൽവേ ട്രാക്കിനരികിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് വടകര ജെടി റോഡിൽ റെയിൽവേ ട്രാക്കിനു സമീപം 40 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്ന്...

Read More >>
പാലാ നഗരസഭയിൽ വിപ്പ് ലംഘനം; നാല്  കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

Jul 21, 2026 10:51 PM

പാലാ നഗരസഭയിൽ വിപ്പ് ലംഘനം; നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച 4 കോൺഗ്രസ് കൗൺസിലർമാർക്ക് എതിരെ കോൺഗ്രസ് നടപടി. ടോണി, ബിജു, ലിസിക്കുട്ടി, രജിത എന്നിവരെ പുറത്താക്കി....

Read More >>
ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

Jul 21, 2026 10:27 PM

ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ 74 വയസ്സുള്ള ഡോ. ദേവാനന്ദ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ സ്വദേശിയായ മുതിർന്ന...

Read More >>
'കടുത്ത ജനാധിപത്യ ധ്വംസനം, ഫാസിസ്റ്റ്‌ ഭീകരത';  നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച്  രമേശ് ചെന്നിത്തല

Jul 21, 2026 09:52 PM

'കടുത്ത ജനാധിപത്യ ധ്വംസനം, ഫാസിസ്റ്റ്‌ ഭീകരത'; നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധി, പ്രിയങ്ക, ഖാർഗെ എന്നിവരെ പൊലീസ് മർദിച്ച് വലിച്ചിഴച്ച നടപടി ജനാധിപത്യ ധ്വംസനമെന്ന് രമേശ് ചെന്നിത്തല. ഫാസിസ്റ്റ് ഭീകരതയെന്ന് ആരോപണം....

Read More >>
 അമിത് ഷായുടെ കോലം കത്തിച്ചു,  ട്രെയിൻ തടഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രതിഷേധം

Jul 21, 2026 09:41 PM

അമിത് ഷായുടെ കോലം കത്തിച്ചു, ട്രെയിൻ തടഞ്ഞു; കോൺഗ്രസ് നേതാക്കൾക്കെതിരായ ഡൽഹി പൊലീസ് നടപടിയിൽ സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രതിഷേധം

രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും അറസ്റ്റിലായതിൽ പ്രതിഷേധിച്ച് കേരളത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്‌യു മാർച്ച്. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ,...

Read More >>
കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

Jul 21, 2026 07:56 PM

കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

കോട്ടയം കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. ജോബിയുടെ ഇളയമകൻ അലനാണ് മരിച്ചത്. സാമ്പത്തിക...

Read More >>
Top Stories

adimage adimage adimage adimage