https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

കോഴിക്കോട് താമരശ്ശേരിയിൽ നഗ്നനായ യുവാവിന്റെ ഒളിഞ്ഞുനോട്ടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ നഗ്നനായ യുവാവിന്റെ ഒളിഞ്ഞുനോട്ടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു
2026-07-21T15:49:00 | By Athira V
#Kozhikode #Thamarassery #CCTV #Peeping #Police #Naked Man

കോഴിക്കോട്: ( www.truevisionnews.com) താമരശ്ശേരിയിൽ നഗ്നനായ അജ്ഞാത യുവാവിന്റെ വിളയാട്ടം. മുഖം മറച്ച് വീടുകളിലെത്തി ഒളിഞ്ഞുനോക്കിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ ഭീതിയിലായി.ഇന്ന് പുലർച്ചെയാണ് താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തെ ഒരു വീട്ടിൽ അജ്ഞാതൻ എത്തിയത്.

മുഖം മറച്ച നിലയിലും നഗ്നനായുമായിരുന്നു യുവാവ്. വീടിന്റെ ജനവാതിലിലൂടെ അകത്തേക്ക് ഒളിഞ്ഞുനോക്കുന്നതും വീടിന്റെ മുൻവശത്തെ ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെടുന്നതും വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ശബ്ദം കേട്ട് ഉണർന്ന വീട്ടമ്മ പുറത്തേക്ക് നോക്കിയപ്പോഴാണ് ഇയാളെ കണ്ടത്.

തുടർന്ന് ഇയാൾ പരിഭ്രാന്തനായി ഓടി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെയുണ്ടായ സംഭവം നാട്ടുകാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.മാസങ്ങൾക്ക് മുൻപും സമീപ പ്രദേശങ്ങളിൽ ഇതേപോലെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്ന് പൊലീസിൽ നിന്ന് കാര്യമായ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

"പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള വീടുകളിൽ പോലും ഇതാണ് അവസ്ഥയെങ്കിൽ മറ്റു സ്ഥലങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ എന്താകും" എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യമുണ്ട്.സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

ദൃശ്യങ്ങളിലെ യുവാവിനെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സമീപത്തെ മറ്റ് ക്യാമറകളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്.

നഗ്നനായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് സ്ത്രീകൾക്ക് ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നാട്ടുകാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംശയകരമായ ആളുകളെ കണ്ടാൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Content Highlight: Naked Man Caught On CCTV Peeping Into Homes In Thamarassery Kozhikode

#Kozhikode #Thamarassery #CCTV #Peeping #Police #Naked Man

Next TV

adimage
Related Stories
കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

Jul 21, 2026 07:56 PM

കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: ചികിത്സയിരുന്ന നാലാമത്തെയാളും മരിച്ചു

കോട്ടയം കൂരോപ്പടയിൽ കളനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. ജോബിയുടെ ഇളയമകൻ അലനാണ് മരിച്ചത്. സാമ്പത്തിക...

Read More >>
ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Jul 21, 2026 06:24 PM

ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എൽനിനോ മൂലമുള്ള മഴക്കുറവും ചൂടും കാരണം കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ജൂലൈ 21ന് വൈകുന്നേരം...

Read More >>
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:53 PM

കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

കോഴിക്കോട് വടകരയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 59കാരൻ ചോമ്പാല പോലീസിന്റെ പിടിയിൽ....

Read More >>
അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

Jul 21, 2026 05:15 PM

അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

കോഴിക്കോട് വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ...

Read More >>
   പുറത്തേക്ക്  ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

Jul 21, 2026 05:13 PM

പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ 12 ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...!  62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

Jul 21, 2026 05:06 PM

കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...! 62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

കൊച്ചി തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ കവർന്ന കാഷ്യറും കൂട്ടുപ്രതിയും അറസ്റ്റിൽ. നേപ്പാൾ വഴി രക്ഷപ്പെട്ട പ്രതിയെ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage