https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

കുറച്ച് നാൾ അങ്ങോട്ടേയ്ക്ക് പോകേണ്ട..! യുവാവിന് നേർക്ക് കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു, സംഘം ചേർന്ന് വെട്ടി കൊല്ലാനും ശ്രമം; 'ലിയോയെ' കൊച്ചിയിൽ നിന്നും നാട് കടത്തി

 കുറച്ച് നാൾ അങ്ങോട്ടേയ്ക്ക് പോകേണ്ട..! യുവാവിന് നേർക്ക് കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു, സംഘം ചേർന്ന്  വെട്ടി കൊല്ലാനും ശ്രമം; 'ലിയോയെ' കൊച്ചിയിൽ നിന്നും നാട് കടത്തി
2026-07-20T17:56:00 | By VIPIN P V
#Kochi Police #KAAPA #Kerala Anti Social Activities Act #Leo #Perumbavoor #Attempt to Murder

കൊച്ചി:( www.truevisionnews.com ) വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതിയെ കാപ്പ ചുമത്തി കൊച്ചി പോലീസ് 6 മാസത്തേക്ക് നാട് കടത്തി. അശമന്നൂർ പുന്നയം മറ്റപ്പാടൻ വീട്ടിൽ ലിയോ(30)ക്കെതിരെയാണ് എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച് യതീഷ് ചന്ദ്രയുടെ ഉത്തരവ്.

2020-ൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം കണ്ടന്തറ ഭാഗത്ത് വെച്ച് ഒരു യുവാവിനെ കൈത്തോക്ക് ഉപയോഗിച്ച് വെടിവെച്ച്, തുടർന്ന് സംഘം ചേർന്ന് വാളും കത്തിയും ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 6-ാം പ്രതിയാണ് ലിയോ.

ഈ കേസ് പെരുമ്പാവൂർ പോലീസാണ് രജിസ്റ്റർ ചെയ്തത്.ഇതിന് പുറമെ കഴിഞ്ഞ മെയ് മാസത്തിൽ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ കുറുപ്പംപടി പോലീസും ലിയോയെ പ്രതി ചേർത്തിരുന്നു. ഈ കേസുകൾ ഉൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലം പരിഗണിച്ചാണ് ലിയോക്കെതിരെ കേരളാ ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ ചുമത്താൻ പോലീസ് ശുപാർശ നൽകിയത്.

എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജി കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം അടുത്ത 6 മാസത്തേക്ക് ലിയോ എറണാകുളം ജില്ലാ അതിർത്തി വിട്ട് നിൽക്കണം.

കുറുപ്പംപടി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, ആയുധ നിയമ ലംഘനം, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കേസ് എന്നിവയുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ലിയോ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

പ്രദേശത്ത് നിരന്തരം കുറ്റകൃത്യങ്ങൾ നടത്തി സാധാരണക്കാരെ ഭീഷണിപ്പെടുത്തിയിരുന്ന ലിയോയെ നാട് കടത്തിയതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Content Highlight: Kochi Police Exile Habitual Offender Leo Under KAAPA for 6 Months

#Kochi Police #KAAPA #Kerala Anti Social Activities Act #Leo #Perumbavoor #Attempt to Murder

Next TV

adimage
Related Stories
കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്

Jul 21, 2026 08:22 AM

കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്ന് യുവാവിന്റെ പരാതി. ദുബൈയിൽ നിന്നെത്തിയ...

Read More >>
കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Jul 21, 2026 07:22 AM

കോഴിക്കോട് മാവൂരിൽ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട് മാവൂർ റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ചാത്തമംഗലം സ്വദേശി അൻഷിഫ് (18) മരിച്ചു. ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം. പോലീസ്...

Read More >>
അരുംകൊലയ്ക്ക് പിന്നിൽ ബന്ധു? കോഴിക്കോട് പാളയത്തെ ബിജുവിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയിൽ, കുടുക്കിയത് കൈയിലെ പരിക്ക്

Jul 21, 2026 07:14 AM

അരുംകൊലയ്ക്ക് പിന്നിൽ ബന്ധു? കോഴിക്കോട് പാളയത്തെ ബിജുവിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയിൽ, കുടുക്കിയത് കൈയിലെ പരിക്ക്

കോഴിക്കോട് പാളയത്ത് ബി. ബിജുവിനെ കുത്തിക്കൊന്ന കേസിൽ ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ. മാനസികാസ്വാസ്ഥ്യത്തിന് ആശുപത്രിയിലാക്കിയതിന്റെ വൈരാഗ്യമാണ്...

Read More >>
കോഴിക്കോട് ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇക്ക് മർദ്ദനമെന്ന് പരാതി; യുവതിക്കെതിരെ കേസ്

Jul 21, 2026 06:39 AM

കോഴിക്കോട് ട്രെയിനിൽ ടിക്കറ്റ് ചോദിച്ച ടിടിഇക്ക് മർദ്ദനമെന്ന് പരാതി; യുവതിക്കെതിരെ കേസ്

കോഴിക്കോട് ഫറൂഖിൽ നിന്ന് ട്രെയിനിൽ കയറിയ യുവതി ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തു. ചോദ്യം ചെയ്ത ടിടിഇ സുജിത്തിനെ മർദിച്ചു. ഷൊർണൂരിൽ...

Read More >>
കണ്ണൂരിലും ഓഫർ ....! ലോകകപ്പ് ഫൈനൽ വിജയാഘോഷം, വിദ്യാർഥികൾക്ക് ഇന്ന് സൗജന്യ ബസ് യാത്രയും മന്തിയും

Jul 21, 2026 06:01 AM

കണ്ണൂരിലും ഓഫർ ....! ലോകകപ്പ് ഫൈനൽ വിജയാഘോഷം, വിദ്യാർഥികൾക്ക് ഇന്ന് സൗജന്യ ബസ് യാത്രയും മന്തിയും

ലോകകപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിലെ ഗീതാഞ്ജലി, ഹരിശ്രീ, കസർമുല്ല ബസുകളിൽ ചൊവ്വാഴ്ച വിദ്യാർഥികൾക്ക് സൗജന്യ യാത്ര. ചില ഹോട്ടലുകൾ സൗജന്യ...

Read More >>
വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

Jul 21, 2026 05:57 AM

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

വയനാട് ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഹോസ്റ്റലിലെ നാല് വിദ്യാർഥികൾക്ക് രോഗലക്ഷണം. തവിഞ്ഞാൽ പഞ്ചായത്തിൽ പ്രതിരോധ...

Read More >>
Top Stories

adimage
News Roundup

adimage adimage
Entertainment News

adimage