#VD Satheesan #Aloysius Xavier #KSU #Pleader Appointment #CM Meeting #Kerala Politics #Thiruvananthapuram
തിരുവനന്തപുരം: ( www.truevisionnews.com ) പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ച ചെയ്യാൻ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നടന്നത്.
നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ വിശദമായി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. "ഇത് ഞങ്ങളുടെ സർക്കാരാണ്, ഇത് ഞങ്ങളുടെ മുഖ്യമന്ത്രിയാണ്. കൂടിക്കാഴ്ചയിൽ പൂർണ തൃപ്തിയുണ്ട്," അദ്ദേഹം പറഞ്ഞു.
പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി ക്ഷമാപൂർവ്വം കേട്ടുവെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. എന്ത് തീരുമാനമാണ് ഉണ്ടാകുക എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. കെ.എസ്.യുവിന്റെ താൽപ്പര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ കെ.എസ്.യു തുറന്ന പോരിന് ഒരുങ്ങുന്നു എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ വേണ്ടെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. "തീരുമാനം എന്താണെന്ന് മുൻകൂട്ടി പറഞ്ഞ് ഒരു അഭിപ്രായം രൂപീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കും," അലോഷ്യസ് സേവ്യർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. നേരത്തെ പരാതി നൽകാൻ എത്തിയപ്പോൾ മുഖ്യമന്ത്രി കാണാൻ തയ്യാറായില്ലെന്നത് കെ.എസ്.യുവിന്റെ പ്രധാന പരാതികളിൽ ഒന്നായിരുന്നു. കൊച്ചിയിലെ എസ്.എച്ച് കോളേജിൽ നടന്ന ഒരു പരിപാടിക്കിടെ അലോഷ്യസ് സേവ്യറെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ പോയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഔദ്യോഗിക കൂടിക്കാഴ്ച നടന്നിരിക്കുന്നത്.പ്ലീഡർ നിയമനത്തിലെ സുതാര്യതയും യുവജന സംഘടനയുടെ പ്രാതിനിധ്യവും ഉറപ്പാക്കണമെന്നാണ് കെ.എസ്.യുവിന്റെ പ്രധാന ആവശ്യം.
Content Highlight: KSU President Aloysius Xavier Meets CM VD Satheesan Over Pleader Appointment Issue
#VD Satheesan #Aloysius Xavier #KSU #Pleader Appointment #CM Meeting #Kerala Politics #Thiruvananthapuram






















.jpeg)







