#Latest News #Feeding Bottles #Saudi Ministry of Commerce
റിയാദ്: (gcc.truevisionnews.com) രാജ്യത്ത് വിൽക്കുന്ന സിലിക്കൺ ബേബി ബോട്ടിലിൽ നിന്ന് ശ്വാസതടസമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫീഡിങ് ബോട്ടിലുകൾ തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം. ബൂൺ നേഴ്സ് 8oz റീയൂസബിൾ ബേബി ബോട്ടിലിൻ്റെ 22 ഇനം ഉൽപ്പന്നങ്ങളെയാണ് തിരിച്ച് വിളിച്ചത്.
കുപ്പിയുടെ പുറത്ത് പ്ലാസ്റ്റിക്കിൻ്റെ കവചം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇത് ഉപയോഗിക്കുന്ന സമയത്ത് അടർന്ന് പോയാൽ അത് കുഞ്ഞുങ്ങളിൽ ശ്വാസംമുട്ടലിന് കാരണമാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് വാണിജ്യ മന്ത്രാലയത്തിൻ്റെ നടപടി.
ഈ ഉൽപ്പന്നം ഉപയോഗിക്കുന്നവർ അടിയന്തരമായി ഉപയോഗം നിർത്തി വയ്ക്കണമെന്നും, റീഫണ്ട് ലഭിക്കുന്നതിനായി കമ്പനിയെ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.
Content Highlight: Saudi Ministry of Commerce recalls 22 types of feeding bottles































