#Latest news #social media #blackmailing #Oman #arrest
മസ്കത്ത്: (gcc.truevisionnews.com) സോഷ്യൽ മീഡിയ വഴി ഒമാൻ സ്വദേശിയെ കെണിയിലാക്കി മർദിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത ഒമ്പതംഗ സംഘത്തെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. അൽ ദാഹിറ ഗവർണറേറ്റിലാണ് സംഭവം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി പരിചയപ്പെട്ട്, തന്ത്രപരമായി വിളിച്ചുവരുത്തിയ സ്വദേശി പൗരനെ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സംഘം കവർന്നു. ഈ സാധനങ്ങൾ തിരികെ നൽകണമെങ്കിൽ വൻ തുക വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇരയായ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റോയൽ ഒമാൻ പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതികൾ ഒമ്പതുപേരും പിടിയിലായത്. അറസ്റ്റിലായവർക്കെതിരെയുള്ള തുടർ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ അറിയിച്ചു.
Content Highlight: Nine people arrested in Oman for blackmailing through social media



































