#Latest news #Car #Gas cylinder explodes #Arrest
മസ്കത്ത്: (gcc.truevisionnews.com) ഒമാനിൽ വ്യാപക മോഷണം നടത്തി സാധനങ്ങളുമായി കടന്നുകളയുന്നതിനിടെ വാടകക്കാറിനുള്ളിലിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വാഹനം പൂർണമായി കത്തിയമർന്നു. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് ഈ നാടകീയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്വദേശിയായ പ്രതിയെ റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) അറസ്റ്റ് ചെയ്തു.
ഷിനാസ് വിലായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് എയർ കണ്ടീഷണറുകൾ, കൂളിങ് യൂനിറ്റുകൾ, ഇലക്ട്രിക് ജനറേറ്ററുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവ ഇയാൾ വൻതോതിൽ കവർന്നിരുന്നു.
ഈ മോഷണവസ്തുക്കളുമായി വാടകക്കെടുത്ത കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വണ്ടിക്കുള്ളിലിരുന്ന ഗ്യാസ് സിലിണ്ടർ പെട്ടെന്ന് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് പിന്നാലെ കാറിന് തീപിടിക്കുകയും വാഹനം പൂർണ്ണമായും നശിക്കുകയുമായിരുന്നു.
പ്രതിക്ക് അപകടത്തിൽ കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. അറസ്റ്റിലായ ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Content Highlight: Suspect arrested after gas cylinder explodes while being stolen and transported in car



































