https://securepubads.g.doubleclick.net/tag/js/gpt.js

സൗദിയിലെ അസീറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴു മരണം

സൗദിയിലെ അസീറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴു മരണം
Jul 8, 2026 03:17 PM | By VIPIN P V
#Latest News #Road Accident #Saudhi #Death

അബഹ: (gcc.truevisionnews.com) സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലെ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ബൽഹമറിനെയും തിഹാമയെയും തമ്മിൽ ബന്ധിപ്പിക്കുന്ന അൽ-ജഅ്ദ ചുരം റോഡിൽ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. കുടുംബാംഗങ്ങളെ കൂടാതെ വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുടുംബത്തിലെ നാലുപേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുരം റോഡിൽ നിന്ന് നിയന്ത്രണം വിട്ട കാർ കുത്തനെയുള്ള താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പാറക്കെട്ടുകൾക്കിടയിൽ തകർന്നടിഞ്ഞ നിലയിൽ കിടക്കുന്ന കാറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. സിവിൽ ഡിഫൻസും സുരക്ഷാ വിഭാഗവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Content Highlight: seven Killed car accident al jaadah mountain road saudi arabias asir

#Latest News #Road Accident #Saudhi #Death

Next TV

Related Stories
യുഎഇ സ്കൂൾ പരീക്ഷാഫലം; തീയതികളും സമയക്രമവും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

Jul 8, 2026 03:22 PM

യുഎഇ സ്കൂൾ പരീക്ഷാഫലം; തീയതികളും സമയക്രമവും പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

യുഎഇ സ്കൂൾ പരീക്ഷാഫലം, തീയതികളും സമയക്രമവും പ്രഖ്യാപിച്ച് വിദ്യാഭ്യാസ...

Read More >>
പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

Jul 7, 2026 05:42 PM

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ കോടതി

പ്രവാസി യുവതി വാഹനമിടിച്ച് മരണപ്പെട്ട കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ശരിവെച്ച് അപ്പീൽ...

Read More >>
ഖത്തറിൽ ഇനി 'ഷുഗർ കട്ട്'; മധുരപാനീയങ്ങൾക്ക് പുതിയ നികുതി നിലവിൽ വന്നു

Jul 7, 2026 05:28 PM

ഖത്തറിൽ ഇനി 'ഷുഗർ കട്ട്'; മധുരപാനീയങ്ങൾക്ക് പുതിയ നികുതി നിലവിൽ വന്നു

ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി നിലവിൽ...

Read More >>
മനുഷ്യക്കടത്തിനെതിരെ യുഎഇയുടെ ശക്തമായ ചുവടുവെയ്പ്പ്; കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ കോടതി

Jul 7, 2026 05:22 PM

മനുഷ്യക്കടത്തിനെതിരെ യുഎഇയുടെ ശക്തമായ ചുവടുവെയ്പ്പ്; കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ കോടതി

മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി യുഎഇയിൽ പ്രത്യേക കോടതി...

Read More >>
കക്കാൻ ഇറങ്ങി 'കട്ടപ്പൊകയായി'; ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു;പ്രതി പിടിയിൽ

Jul 7, 2026 05:20 PM

കക്കാൻ ഇറങ്ങി 'കട്ടപ്പൊകയായി'; ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു;പ്രതി പിടിയിൽ

ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് കാറിൽ കടത്തുന്നതിനിടെ പൊട്ടിത്തെറിച്ചു പ്രതി...

Read More >>
Top Stories

News Roundup