https://securepubads.g.doubleclick.net/tag/js/gpt.js


Jul 8, 2026 10:12 AM

#Latest News #Gulf News #Kuwait Drone Attack #Missile Attack

കുവൈത്ത് : ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. ജാഗ്രത പാലിക്കണമെന്നാണ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ബഹ്‌റൈനില്‍ അപായ സൈറണ്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ ആക്രമണങ്ങള്‍. രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഗള്‍ഫ് മേഖലയില്‍ വീണ്ടും ആക്രമണങ്ങളുണ്ടാകുന്നത്.

ഹോര്‍മുസില്‍ ഇന്നലെ ഇറാന്‍ മൂന്നു കപ്പലുകള്‍ ആക്രമിച്ചതിനുള്ള മറുപടിയായി തെക്കന്‍ ഇറാനിലുള്‍പ്പെടെ അമേരിക്ക ശക്തമായ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനുള്ള തിരിച്ചടിയായാണ് ഇറാന്‍ ഗള്‍ഫ് മേഖലകളിലേക്ക് വീണ്ടും ആക്രമണശ്രമങ്ങള്‍ നടത്തുന്നതെന്നാണ് സൂചന. ഒന്നര മണിക്കൂറോളം നേരം ബഹ്‌റൈനിലും കുവൈത്തിലും അശാന്തി പരന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായെന്നാണ് സൂചന.

ഇറാനിലെ 80 ലക്ഷ്യങ്ങളിലേക്ക് കൃത്യതയുള്ള ആക്രമണം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, റഡാര്‍ സൈറ്റുകള്‍, കണ്‍ട്രോള്‍ ആന്റ് കമാന്‍ഡ് ശൃംഖലകള്‍ എന്നിവ ലക്ഷ്യം വച്ചതായി അമേരിക്ക അറിയിക്കുന്നു.

ഹോര്‍മുസിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ അറുപതിലധികം ചെറുബോട്ടുകള്‍ തകര്‍ത്തതായാണ് സെന്‍ട്രല്‍ കമാന്‍ഡിന്റെ അവകാശവാദം. ഇറാന്റെ ആക്രമണത്തിന് വിധേയമായ കപ്പലുകളുടെ വിവരം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു.

മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള എം ടി അല്‍ റെഖായത്ത്, സൗദി അറേബ്യയുടെ പതാകയുള്ള എം ടി വെദ്യാന്‍, ലൈബീരിയന്‍ പതാകയുള്ള എം ടി സൈപ്രസ് പ്രോസ്പെരിറ്റി എന്നിവയാണ് ആക്രമിക്കപ്പെട്ട കപ്പലുകള്‍.

Content Highlight: Drone and missile attack on Kuwait

#Latest News #Gulf News #Kuwait Drone Attack #Missile Attack

Next TV

Top Stories










News Roundup