https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു

മനില എയർപോർട്ടിൽ സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു
2026-07-09T19:28:00 | By VIPIN P V
#Latest News #Philippine Airlines #Manila Airport #Saudia Airline #Aircraft Collided

റിയാദ്: (gcc.truevisionnews.com) ഫിലിപ്പീൻസിലെ മനില വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു. സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങളാണ് ഗ്രൗണ്ടിൽ വെച്ച് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് സൗദി എയർലൈനിന്റെ ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയാതായി അധികൃതർ അറിയിച്ചു.

ഫിലിപ്പീൻസിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സൗദി എയർലൈൻസിന്റെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനവും ഫിലിപ്പൈൻ എയർലൈൻസിന്റെ എയർബസ് എ320 വിമാനവും ഗ്രൗണ്ടിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു.

ജിദ്ദയിലേക്ക് പുറപ്പെടാനിരിക്കുന്ന സൗദി എയർലൈനാണ് ഗ്രൗണ്ട് കൊളിഷനിൽ അപകടത്തിൽ പെട്ടത്. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ സർവീസ് നിലവിൽ റദ്ദാക്കിയിരിക്കുകയാണ്. സൗദി എയർലൈനിന്റെ ചിറകിന്റെ അറ്റം നിർത്തിയിട്ട ഫിലിപ്പൈൻ എയർലൈൻസിന്റെ വാൽ ഭാഗത്ത് ഇടിക്കുകയായിരുന്നു.

അപകടത്തിൽ രണ്ട് വിമാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യാത്രക്കാർക്കോ ജീവനക്കാർക്കോ ഇത് വരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇരു വിമാനങ്ങളും പരിശോധനകൾക്കും, മറ്റു നടപടികൾക്കുമായി മനില എയർപോർട്ടിൽ തന്നെ തുടരും.

Content Highlight: Saudia and Philippine Airlines aircraft collided at Manila Airport

#Latest News #Philippine Airlines #Manila Airport #Saudia Airline #Aircraft Collided

Next TV

adimage
Related Stories
 കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം,  അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്ക്

Jul 9, 2026 03:36 PM

കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം; വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം, അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്ക്

കുവൈത്തിന് നേരെ ഇറാന്‍റെ മിസൈൽ-ഡ്രോൺ ആക്രമണം, വിവരങ്ങൾ പുറത്തുവിട്ട് ആഭ്യന്തര...

Read More >>
ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് ജുബൈലിൽ മരിച്ചു

Jul 9, 2026 01:00 PM

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് ജുബൈലിൽ മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി യുവാവ് ജുബൈലിൽ...

Read More >>
പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്; തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്, കർശന നിർദ്ദേശവുമായി അബൂദബി നഗരസഭ

Jul 9, 2026 08:14 AM

പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്; തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുത്, കർശന നിർദ്ദേശവുമായി അബൂദബി നഗരസഭ

ലൈസന്‍സില്ലാത്ത തെരുവ് കച്ചവടം , പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി അബൂദബി...

Read More >>
ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ അപലപിച്ച്​ യു.എ.ഇ

Jul 9, 2026 07:58 AM

ബഹ്റൈനും കുവൈത്തിനും നേരെ നടന്ന ഇറാൻ ആക്രമണത്തെ അപലപിച്ച്​ യു.എ.ഇ

ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ ആക്രമണം ...

Read More >>
Top Stories

adimage
News Roundup

adimage adimage adimage