#Latest News #Gulf News #Obituary #Saudi Arabia
ജുബൈൽ: പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പത്തിയൂർ സ്വദേശി കളരിക്കൽ വീട്ടിൽ രാജേഷ് കുമാർ (39) ആണ് മരിച്ചത്.
ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രാജേഷ് കുമാർ അടുത്തിടെയാണ് സൗദിയിലെത്തിയത്. കഴിഞ്ഞ ദിവസം താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ശിവരാജൻ ജനാർദ്ദനൻ -മാതാവ്: സുകുമാരി , ഭാര്യ: പുഷ്പജ. അവനി, ആര്യൻ എന്നിവർ മക്കളാണ്.
നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമപരമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.
Content Highlight: Young expatriate Malayali dies of heart attack in Jubail



































