#Global Airport Show #Dubai #Dubai Civil Aviation Authority
ദുബായ് : (https://gcc.truevisionnews.com/) ദുബായ് വേൾഡ് ട്രേഡ് സെന്റർ വേദിയാകുന്ന 25-ാമത് ആഗോള എയർപോർട്ട് ഷോയ്ക്ക് ഒക്ടോബർ 12-ന് തുടക്കമാകും. യാത്രാനുഭവം കൂടുതൽ സുഗമവും അതിവേഗവുമാക്കുന്ന അത്യാധുനിക ബയോമെട്രിക് സംവിധാനങ്ങളും നൂതന സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്ന മേള മൂന്ന് ദിവസം നീണ്ടുനിൽക്കും.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തുമിന്റെ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 30ലേറെ രാജ്യങ്ങളിൽനിന്നുള്ള 150ലധികം പ്രദർശകരും 120 ഔദ്യോഗിക പർച്ചേസിങ് പ്രതിനിധികളും മേളയിൽ പങ്കെടുക്കും.
ഗ്ലോബൽ എയർപോർട്ട് ലീഡേഴ്സ് ഫോറം, എയർപോർട്ട് സെക്യൂരിറ്റി മിഡിൽ ഈസ്റ്റ്, എയർ ട്രാഫിക് കൺട്രോൾ ഫോറം, വുമൺ ഇൻ ഏവിയേഷൻ മിഡിൽ ഈസ്റ്റ് കോൺഫറൻസ് തുടങ്ങിയ പ്രമുഖ രാജ്യാന്തര സമ്മേളനങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും. മധ്യപൂർവദേശം, ദക്ഷിണേഷ്യൻ മേഖലകളിലെ വിമാനത്താവളങ്ങളുടെ നവീകരണത്തിന് ഈ മേള വലിയ പങ്കുവഹിക്കും.
Content Highlight: Stage set for the 25th Global Airport Show in Dubai.





































