സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലെത്തിച്ചു

സൗദിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ഒരു മാസത്തിന്​ ശേഷം നാട്ടിലെത്തിച്ചു
Jul 2, 2026 04:11 PM | By Fidha Parvin
#Latest news #Alappuzha #Saudi Arabia #KMCT

ജുബൈൽ: (gcc.truevisionnews.com ) ജൂൺ രണ്ടിന് സൗദി കിഴക്കൻ പ്രവിശ്യയിലെ നാരിയയിൽ മരിച്ച ആലപ്പുഴ അമ്പലപ്പുഴ സ്വദേശി രാമചന്ദ്രന്റെ (59) മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. സാങ്കേതിക കാരണങ്ങളാൽ നടപടികൾ വൈകിയതോടെ ജിദ്ദ കെ.എം.സി.സി പ്രവർത്തകൻ ശിഹാബ് താമരക്കുളം വിഷയത്തിൽ ഇടപെടുകയായിരുന്നു.

ഇദ്ദേഹത്തിന്റെ അഭ്യർഥനപ്രകാരം ജുബൈൽ കെ.എം.സി.സി പ്രസിഡന്റ് സലാം ആലപ്പുഴ, വെൽഫെയർ വിഭാഗം കൺവീനർ ഹനീഫ കാസിമിനെ ചുമതലപ്പെടുത്തി. തുടർന്ന് സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴയുമായി ചേർന്ന് ആവശ്യമായ രേഖകളും മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കി.

എന്നാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് ലഭിക്കാൻ തടസ്സം നേരിട്ടതോടെ കെ.സി. വേണുഗോപാൽ എം.പി., ഹാരിസ് ബീരാൻ എം.പി., മുൻ മന്ത്രി ജി. സുധാകരൻ എന്നിവർ ഇടപെടുകയും ഇന്ത്യൻ എംബസി വഴി ടിക്കറ്റ് ലഭ്യമാക്കുകയും ചെയ്തു.

നടപടിക്രമങ്ങളുടെ എല്ലാ ഘട്ടങ്ങളിലും റിയാദ് കെ.എം.സി.സി പ്രവർത്തകൻ സിയാദ് നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഏകോപിപ്പിച്ചു. രാമചന്ദ്രന്റെ സുഹൃത്ത് നജീബ്, ശിഹാബ് താമരക്കുളം, റിയാദ് കെ.എം.സി.സി പ്രതിനിധികളായ ഹാരിസ്, സജീർ, നാരിയ കെ.എം.സി.സി പ്രവർത്തകൻ ആഷിക് എന്നിവരും വിവിധ ഘട്ടങ്ങളിൽ ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു.

Content Highlight: The body of an Alappuzha native who died in Saudi Arabia was brought home after a month

#Latest news #Alappuzha #Saudi Arabia #KMCT

Next TV

Related Stories
കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2026 03:46 PM

കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
പ്രവാസികൾക്ക് തിരിച്ചടി; പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം നേരിടും

Jul 2, 2026 02:56 PM

പ്രവാസികൾക്ക് തിരിച്ചടി; പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം നേരിടും

പ്രവാസികൾക്ക് തിരിച്ചടി, പാസ്‌പോർട്ട് പുതുക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുന്നതിനും ഇനി കാലതാമസം...

Read More >>
പ്രവാസി മലയാളി യുവാവിനെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 2, 2026 06:49 AM

പ്രവാസി മലയാളി യുവാവിനെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസി മലയാളി യുവാവിനെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ...

Read More >>
14 വർഷത്തെ സൗദി പ്രവാസത്തിന് അന്ത്യം; പ്രൊഫ. അൻരൂപ് ബാലചന്ദ്രന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചു, കണ്ണീരോടെ പ്രവാസി ലോകം

Jul 1, 2026 10:26 PM

14 വർഷത്തെ സൗദി പ്രവാസത്തിന് അന്ത്യം; പ്രൊഫ. അൻരൂപ് ബാലചന്ദ്രന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചു, കണ്ണീരോടെ പ്രവാസി ലോകം

സൗദിയിൽ അന്തരിച്ച കിങ് ഫഹദ് യൂനിവേഴ്സിറ്റി അധ്യാപകൻ പ്രഫ. അൻരൂപ് ബാലചന്ദ്ര​െൻറ മൃതദേഹം...

Read More >>
Top Stories

News Roundup