#Latest News #Car Accident #Rasalkhaima #UAE
റാസല്‍ഖൈമ: (gcc.truevisionnews.com) എമിറേറ്റിലുണ്ടായ വാഹനാപകടത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. യു.എ.ഇ സ്വദേശി സാലിമാണ് (18) മരിച്ചത്. വാഹനം ഓടിച്ചിരുന്ന സഹപാഠിയും സാലിമിന്‍റെ ഉറ്റസുഹൃത്തുമായ വിദ്യാര്‍ഥിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അല്‍ ഗൈലില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന് മുന്നില്‍ പൊടുന്നനെ ട്രക്ക് എത്തിയതാണ് ദുരന്തത്തിനിടയാക്കിയതെന്ന വിവരമാണ് കുടുംബം പങ്കുവെക്കുന്നത്. അപകടം ഒഴിവാക്കാന്‍ വാഹനം വെട്ടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും കൂട്ടിയിടി ഒഴിവാക്കാന്‍ കഴിയാതിരുന്നത് ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.
ഈ അധ്യയന വര്‍ഷത്തെ അവസാന പരീക്ഷ എഴുതാന്‍ ഇരുവരും സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഏറെ പ്രതീക്ഷയോടെയാണ് മകന്‍ പരീക്ഷയെ സമീപിച്ചിരുന്നതെന്ന് സാലിമിന്‍റെറ പിതാവ് അലി റാശിദ് അല്‍ മസ്റൂയി പറഞ്ഞു.
Content Highlight: High school student dies tragically in a vehicle accident in the Emirates.




































