#Latest News #Premium Petrol #Increased Oil Prices #Qatar
ദോഹ: (gcc.truevisionnews.com) ഖത്തർ എനറജി ജൂലൈ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് രണ്ട് റിയാലിൽനിന്ന് 0.5 റിയാൽ വർധിപ്പിച്ച് 2.05 റിയാലാക്കി. സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില മാറ്റമില്ലാതെ ലിറ്ററിന് 2.10 റിയാലായി തുടരും. ഡീസൽ വിലയിലും മാറ്റമില്ല (ലിറ്ററിന് 2.05 റിയാൽ).
2017 സെപ്റ്റംബർ മുതൽ ഖത്തർ എനർജി അന്താരാഷ്ട്ര വിപണിയിലെ നിരക്കിനനുസരിച്ച് പെട്രോൾ, ഡീസൽ വില ഓരോ മാസവും പ്രഖ്യാപിച്ചുവരികയാണ്.
Content Highlight: Premium petrol prices increased in Qatar































