#Kuwait Salmiya beating #teenagers arrested #Kuwait Ministry of Interior #Juvenile Prosecution case
കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) സാൽമിയയിലെ പൊതു വിശ്രമമുറിയിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് കൗമാരക്കാർ പിടിയിൽ.
ക്രൂരമായ മർദ്ദനത്തിന്റെ വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മൂന്നു പേരാണ് സംഭവത്തിന് പിന്നിൽ.
ഒന്നാം പ്രതി ഇരയെ ആക്രമിച്ചതായും രണ്ടാമത്തെ പ്രതി ആക്രമണം ചിത്രീകരിച്ചതായും മൂന്നാമത്തെയാൾ ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തതായും സമ്മതിച്ചു. നിയമനടപടികൾക്കായി മൂവരെയും ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
Content Highlight: Those who posted the beating footage online have been arrested
#Kuwait Salmiya beating #teenagers arrested #Kuwait Ministry of Interior #Juvenile Prosecution case




































