കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) കുവൈത്തിലെ നിയന്ത്രിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനുള്ള സമയപരിധി ജൂൺ 30-ന് (ഇന്ന്) അവസാനിക്കും.
ചെറുകിട-ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, കന്നുകാലിവളർത്തൽ, മത്സ്യബന്ധനം എന്നീ മേഖലകളിൽ ഉള്ളവർക്ക് മറ്റ് തൊഴിൽ മേഖലകളിലേക്ക് മാറാൻ സർക്കാർ നൽകിയ താൽക്കാലിക ഇളവാണ് ഇന്ന് അവസാനിക്കുന്നത്.
അപേക്ഷകൾ അഷാൽ പോർട്ടൽ വഴി മാത്രമേ സമർപ്പിക്കാവൂ. തൊഴിലുടമയുടെ അനുമതിയോടെയായിരിക്കും വിസ മാറ്റ അപേക്ഷകൾ പരിഗണിക്കുക. തൊഴിൽ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിനും പ്രവർത്തനം സുഗമമാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് ആണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
Content Highlight: Visa changes for workers in restricted areas resume today




































