#Latest News #Malayali Death #Heart Attack #Jeddah
ജിദ്ദ:(gcc.truevisionnews.com) മലപ്പുറം നിലമ്പൂർ എടക്കരക്കടുത്ത് ഉപ്പട സ്വദേശി പാലക്കൽ അബ്ദുൽ നാസർ എന്ന റിയാസ് (50) ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു. ജാമിഅ ഖുവൈസിൽ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞ 20 വർഷമായി പ്രവാസിയായിരുന്നു.
പിതാവ്: അക്ബർ അലി. മാതാവ്: ഖദീജ. ഭാര്യ: ആബിദ, മക്കൾ: റിൻഷിദ, റിസ്‌വാൻ, റഷാൻ. ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.
Content Highlight: Expatriate Malayali dies of heart attack in Jeddah




































