#Latest news #Bahrain #Passed away #Manama #Thrissur
മനാമ: (https://gcc.truevisionnews.com/) ബഹ്റൈൻ മുൻ പ്രവാസിയും തൃശ്ശൂർ ചേർപ്പ് ചെറുചേനം സ്വദേശിയുമായ അബ്ദുൽ അസീസ് (68) നാട്ടിൽ അന്തരിച്ചു. 43 വർഷത്തെ നീണ്ട പ്രവാസജീവിതത്തിന് ശേഷം 2024ലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാഹിദ അസീസ്. മക്കൾ: അജ്മൽ അസീസ്, ആദില അസീസ്. മരുമക്കൾ: ഫസ്ന ഉസ്മാൻ, ഫഹദ് ശംസുദ്ദീൻ.
Content Highlight: Former Bahraini expatriate Abdul Aziz passes away




































