മുന്ന സാഹിലിന് വിടചൊല്ലി ജന്മനാട്; സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

മുന്ന സാഹിലിന് വിടചൊല്ലി ജന്മനാട്; സൗദിയിൽ ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
Jun 30, 2026 04:15 PM | By VIPIN P V
#Latest News #Suicide #Kozhikode Native #Saudi Arabia

ഹഫർ: (gcc.truevisionnews.com)സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ മരിച്ച കോഴിക്കോട് എടക്കാട് പുതിയങ്ങാടി സ്വദേശി ഉഴുത്താൽ പറമ്പിൽ മുന്ന സാഹിലി​െൻറ (26) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കി.

കഴിഞ്ഞ നാല് വർഷമായി ഹഫർ അൽ ബാത്തിനിലെ ഒരു ഭക്ഷ്യോൽപന്ന വിതരണ കമ്പനിയിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു മുന്ന സാഹിൽ. ഒരാഴ്ച മുമ്പാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തി​െൻറ ഗോഡൗണിനോട് ചേർന്നുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മുന്നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് സൗദി പൊലിസ് സ്ഥലത്തെത്തി ആവശ്യമായ അന്വേഷണങ്ങളും തുടർനടപടികളും പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം വിട്ടുനൽകിയത്.

ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡൻറ്​ വിബിൻ മറ്റത്തി​െൻറ നേതൃത്വത്തിൽ പൂർത്തിയാക്കി. കോഴിക്കോട് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തുടർന്ന് എടക്കാട് പുതിയങ്ങാടിയിലെ കോയ റോഡ് തെരുവത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം ഖബറടക്കം നടത്തി.

അഷ്റഫ്–സാഫിയ ദമ്പതികളുടെ മകനാണ് മുന്ന സാഹിൽ. നിഹാൽ റോഷൻ സഹോദരനാണ്. അഞ്ച് മാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ മുന്ന സാഹിൽ, പുതിയ വീടി​െൻറ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുക്കാനും മാസങ്ങൾക്ക് ശേഷം നടക്കാനിരുന്ന ത​െൻറ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കുമായി ഈ മാസം 26-ന് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെയാണ്​ ഈ ദാരുണ സംഭവം.

മുന്ന സാഹിലി​െൻറ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രവാസി സമൂഹത്തിനും ആഴത്തിലുള്ള ദുഃഖമായി.

Content Highlight: The body of a young man from Kozhikode who committed suicide in Saudi Arabia was brought back to the country and buried

#Latest News #Suicide #Kozhikode Native #Saudi Arabia

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

Jun 30, 2026 05:16 PM

ഹൃദയാഘാതം; പ്രവാസി മലയാളി ദോഹയിൽ അന്തരിച്ചു

കൂട്ടിക്കൽ സ്വദേശി ഹൃദയാഘാതം മൂലം ദോഹയിൽ...

Read More >>
കുവൈത്ത് ഇനി കത്തും! ജൂലൈയോടെ 'ഒന്നാം ജെമിനി സീസൺ'; വരുന്നത് വർഷത്തിലെ ഏറ്റവും കഠിനമായ കൊടുംചൂട്

Jun 30, 2026 01:51 PM

കുവൈത്ത് ഇനി കത്തും! ജൂലൈയോടെ 'ഒന്നാം ജെമിനി സീസൺ'; വരുന്നത് വർഷത്തിലെ ഏറ്റവും കഠിനമായ കൊടുംചൂട്

കുവൈത്ത് വേനൽക്കാലം ഒന്നാം ജെമിനി സീസൺ, കുവൈത്ത് കാലാവസ്ഥ മിർസാം സീസൺ...

Read More >>
കുവൈത്തിൽ യുവാവിനെ മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ

Jun 30, 2026 01:25 PM

കുവൈത്തിൽ യുവാവിനെ മർദ്ദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു; പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ

കുവൈത്ത് സാൽമിയ മർദ്ദനം, കൗമാരക്കാർ അറസ്റ്റിൽ, കുവൈത്ത് ആഭ്യന്തര മന്ത്രാലയം, ജുവനൈൽ പ്രോസിക്യൂഷൻ...

Read More >>
ബഹ്റൈൻ മുൻ പ്രവാസി അബ്ദുൽ അസീസ് അന്തരിച്ചു

Jun 30, 2026 01:21 PM

ബഹ്റൈൻ മുൻ പ്രവാസി അബ്ദുൽ അസീസ് അന്തരിച്ചു

ബഹ്റൈൻ മുൻ പ്രവാസി അബ്ദുൽ അസീസ് അന്തരിച്ചു...

Read More >>
കുവൈത്ത് പ്രവാസികൾ ശ്രദ്ധിക്കുക; മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Jun 30, 2026 01:19 PM

കുവൈത്ത് പ്രവാസികൾ ശ്രദ്ധിക്കുക; മറ്റ് മേഖലകളിലേക്ക് വിസ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

കുവൈത്ത് വിസ മാറ്റം സമയപരിധി ജൂൺ 30, അഷാൽ പോർട്ടൽ കുവൈത്ത് മാൻപവർ അതോറിറ്റി...

Read More >>
Top Stories

News Roundup