വീണ്ടും തെരുവുനായ ആക്രമണം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന സഹോദരങ്ങൾക്ക് നായയുടെ കടിയേറ്റു

വീണ്ടും തെരുവുനായ  ആക്രമണം; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്ന സഹോദരങ്ങൾക്ക് നായയുടെ കടിയേറ്റു
Jun 30, 2026 05:07 PM | By Athira V
#Latest News #Stray Dog ​​Attack #Erumeli #Dog Bitten

പത്തനംതിട്ട : ( www.truevisionnews.com ) എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ ബസ് കാത്തുനിന്ന സഹോദരങ്ങൾക്ക് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം മലയൻകീഴ് സ്വദേശികളായ സഹോദരങ്ങൾക്കാണ് കടിയേറ്റത്.

ഇവർ കോളജ് അഡ്മിഷന് എത്തിയതായിരുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശമിക്കുമ്പോഴായിരുന്നു നായുടെ ആക്രമണം. സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്.

അതേസമയം, തെരുവുനായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ തൃശൂരിലെ ചൂണ്ടലിൽ സ്കൂളിന് രണ്ടാം ദിനവും അവധി നൽകിയിരിക്കുകയാണ്. ചൂണ്ടൽ ഗവൺമെന്റ് യുപി സ്‌കൂളിനാണ് അവധി. ഇന്നലെ രാത്രി വൈകിയും നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടർന്നാണ്. നായ്ക്കളെ പിടികൂടാതെ കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ നിലപാടെടുക്കുകയായിരുന്നു. നായകളെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

ഇടുക്കിയിലും കുട്ടികളടക്കം നാലുപേർക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. ഇവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. ഒടുവിൽ ഇവർ കുമളിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

Content Highlight: Stray dog ​​attack in Erumeli, siblings bitten by dog

#Latest News #Stray Dog ​​Attack #Erumeli #Dog Bitten

Next TV

Related Stories
മരണത്തെ തോൽപിച്ച് കുഞ്ഞുചിരി; തലയോട്ടിയിൽ ദ്വാരവുമായി ജനിച്ച നവജാതശിശുവിന് പുനർജന്മം

Jun 30, 2026 07:46 PM

മരണത്തെ തോൽപിച്ച് കുഞ്ഞുചിരി; തലയോട്ടിയിൽ ദ്വാരവുമായി ജനിച്ച നവജാതശിശുവിന് പുനർജന്മം

തലയോട്ടിയിൽ ദ്വാരവുമായി ജനിച്ച നവജാതശിശുവിന്, ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ ഒരു വൈദ്യശാസ്ത്ര അത്ഭുതത്തിലൂടെ പുതുജീവൻ...

Read More >>
ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് മുകളിലേക്ക് മരം വീണു; യുവാവിന് ദാരുണാന്ത്യം

Jun 30, 2026 06:44 PM

ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് മുകളിലേക്ക് മരം വീണു; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ പോയിക്കൊണ്ടിരിക്കവേ മരച്ചില്ല ഒടിഞ്ഞുവീണു, ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം...

Read More >>
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

Jun 30, 2026 05:35 PM

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

കൊല്ലം അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ...

Read More >>
ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

Jun 30, 2026 05:19 PM

ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ പരാമര്‍ശം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി രമേശ്...

Read More >>
Top Stories

News Roundup