#Latest News #Tree Branch Fell #Youth Death #Accident #Idukki
ഇടുക്കി: ( www.truevisionnews.com ) ഇടുക്കി ഏലപ്പാറക്ക് സമീപം ചെമ്മണ്ണിൽ ഇരുചക്ര വാഹനം ഓടിച്ചു കൊണ്ടു പോകുമ്പോൾ മരച്ചില്ല ഒടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് പ്രദീപ് ആണ് മരിച്ചത്. മരച്ചില്ല ഒടിഞ്ഞ് വീണ് കഴുത്തിനും തലക്കും പരിക്കേറ്റു.
ഉടൻതന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പറമ്പ്വിള വീട്ടിൽ മനോജിൻറെ മകൻ ആകാശ് പരിക്കേൽക്കാതെ രക്ഷപെട്ടു. റോഡരികിൽ നിന്ന ഉണങ്ങി ജീർണിച്ച മരം മഴയും കാറ്റും മൂലം ഒടിഞ്ഞു വീഴുകയായിരുന്നു.

മരം മുറിച്ചു മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന പരാതിയമായി നാട്ടുകാർ രംഗത്തെത്തി.
Content Highlight: A young man met a tragic end in Idukki after a tree branch fell on him while he was riding his scooter
#Latest News #Tree Branch Fell #Youth Death #Accident #Idukki


























.jpeg)









