വൃത്തിയും അണുനശീകരണവും ഇല്ലെങ്കിൽ പണി കിട്ടും; കുവൈത്തിലെ സലൂണുകളിൽ മിന്നൽ പരിശോധനയുമായി ആരോഗ്യ മന്ത്രാലയം

വൃത്തിയും അണുനശീകരണവും ഇല്ലെങ്കിൽ പണി കിട്ടും; കുവൈത്തിലെ സലൂണുകളിൽ മിന്നൽ പരിശോധനയുമായി ആരോഗ്യ മന്ത്രാലയം
Jun 11, 2026 04:47 PM | By Anusree vc
#Latest News #Salon Inspection #Health Ministry Inspection

കുവൈത്ത് സിറ്റി: (https://gcc.truevisionnews.com/) രാജ്യത്തെ വിവിധ സലൂണുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും ആരോഗ്യ മന്ത്രാലയം പരിശോധന. ലംഘനങ്ങൾ കണ്ടെത്തിയ കേസുകളിൽ 50 ക്വട്ടേഷനുകൾ പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അണുബാധ നിയന്ത്രണ മാനദണ്ഡങ്ങൾ ഉറപ്പാക്കൽ, വൃത്തി, അണുനശീകരണം, ജീവനക്കാരുടെ ആരോഗ്യം-ഫിറ്റ്നസ് ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

ഉപഭോക്താക്കൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കുക, മികച്ച പ്രതിരോധ രീതികൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക, രോഗവ്യാപന സാധ്യത കുറക്കുക, മറ്റു ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമെന്ന് പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ മുന്ദിർ അൽ ഹസാവി പറഞ്ഞു. ആരോഗ്യ ചട്ടങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും പൊതുജന സുരക്ഷ സംരക്ഷിക്കുന്നതിനും പരിശോധന തുടരുമെന്നും വ്യക്തമാക്കി.

Content Highlight: Ministry of Health conducts lightning inspections of salons in Kuwait

#Latest News #Salon Inspection #Health Ministry Inspection

Next TV

Related Stories
ഹാഷിഷും ഹെറോയിനും ലിറിക്കയും; കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഏഴു പേർ അറസ്റ്റിൽ

Jun 11, 2026 02:24 PM

ഹാഷിഷും ഹെറോയിനും ലിറിക്കയും; കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഏഴു പേർ അറസ്റ്റിൽ

ഹാഷിഷും ഹെറോയിനും ലിറിക്കയും; കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ ഏഴു പേർ...

Read More >>
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി സ്ഥിരീകരണം

Jun 11, 2026 11:00 AM

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി സ്ഥിരീകരണം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; രണ്ട് ഇന്ത്യൻ നാവികൾ മരിച്ചതായി...

Read More >>
Top Stories

News Roundup

Entertainment News