ബലിപെരുന്നാൾ ചൂടിലേക്ക് യു.എ.ഇ; രാജ്യത്ത് താപനില 47 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്; പർവത മേഖലകളിലും ചൂട് കടുക്കും

ബലിപെരുന്നാൾ ചൂടിലേക്ക് യു.എ.ഇ; രാജ്യത്ത് താപനില 47 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്; പർവത മേഖലകളിലും ചൂട് കടുക്കും
May 27, 2026 12:07 PM | By Susmitha Surendran
#Temperatures #UAE #Eid

ദുബൈ: (https://gcc.truevisionnews.com/) യു.എ.ഇ ബലിപെരുന്നാൾ ആഘോഷങ്ങളുടെ നിറവിലേക്ക് കടക്കുന്നതിനിടെ രാജ്യത്ത് വേനൽച്ചൂടും കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പെരുന്നാൾ അവധി ദിനങ്ങളിൽ താപനില കുത്തനെ ഉയർന്നേക്കുമെന്നും രാജ്യത്തിന്റെ ചില ഉൾപ്രദേശങ്ങളിൽ ചൂട് 47 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാമെന്നും അധികൃതർ വ്യക്തമാക്കി.

പെരുന്നാൾ അവധി ദിനങ്ങളിലും ചൂട് കടുക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പർവത മേഖലയായ റാസൽ ഖൈമയിലെ മലനിരകളിൽ പോലും ഈ ദിവസങ്ങളിൽ 28 ഡിഗ്രി മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ ചൂട് രേഖപ്പെടുത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അബൂദബിയിൽ ഇന്ന് ഉയർന്ന താപനില 42°C ആയിരിക്കും. ഷാർജ 41°C, ദുബൈ 39°C എന്നിങ്ങനെയും ഉയർന്ന താപനില രേഖപ്പെടുത്തും. അബൂദബി, ദുബൈ എന്നിവിടങ്ങളിലെ കുറഞ്ഞ താപനില 28°C ആണ്. ഷാർജയിൽ ഇത് 26°C ആയിരിക്കും. എന്നാൽ, ഇന്ന് രാത്രിയിലും നാളെ പുലർച്ചെയും ചില തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വലിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും വടക്കുപടിഞ്ഞാറൻ ദിശയിലേക്കും മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശിയേക്കാം. ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ വേഗത പ്രാപിക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ഈ ദിവസങ്ങളിൽ കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പെരുന്നാൾ ദിനങ്ങളിലെ കടുത്ത ചൂട് കണക്കിലെടുത്ത് പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.

Content Highlight: UAE in Eid heat; Temperatures reach 47°C in some places

#Temperatures #UAE #Eid

Next TV

Related Stories
'യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും'...; പെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

May 27, 2026 12:30 PM

'യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും'...; പെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ് മുഹമ്മദ്

'യുഎഇയെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കും'...; പെരുന്നാൾ ആശംസകൾ നേർന്ന് ശൈഖ്...

Read More >>
മക്കയിൽ പ്രകൃതിയൊരുക്കിയ അദ്ഭുതക്കാഴ്ച; അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ നിമിഷം

May 27, 2026 12:21 PM

മക്കയിൽ പ്രകൃതിയൊരുക്കിയ അദ്ഭുതക്കാഴ്ച; അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ നിമിഷം

മക്കയിൽ അറഫാ സംഗമത്തിനിടെ സൂര്യൻ കഅബയ്ക്ക് തൊട്ടുമുകളിൽ; നിഴലുകൾ ഇല്ലാതായ അപൂർവ...

Read More >>
 18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത പ്രാർത്ഥനാ നിർഭരമായി അറഫാ സംഗമം സമാപിച്ചു

May 27, 2026 11:37 AM

18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത പ്രാർത്ഥനാ നിർഭരമായി അറഫാ സംഗമം സമാപിച്ചു

18 ലക്ഷത്തോളം തീർഥാടകർ പങ്കെടുത്ത പ്രാർത്ഥനാ നിർഭരമായി അറഫാ സംഗമം...

Read More >>
ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ അന്തരിച്ചു

May 27, 2026 11:28 AM

ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ അന്തരിച്ചു

ഹജ്ജ് കർമങ്ങൾ നിർവഹിക്കാനെത്തിയ മലയാളി തീർഥാടകൻ മിനയിൽ...

Read More >>
കാത്തിരിപ്പ് അവസാനിക്കുന്നു ....! അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ

May 27, 2026 07:33 AM

കാത്തിരിപ്പ് അവസാനിക്കുന്നു ....! അബ്ദുൽ റഹീം നാട്ടിലേക്ക്; ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ

അബ്ദുൽ റഹീം നാട്ടിലേക്ക്, ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ...

Read More >>
Top Stories

News Roundup