പതിവിലും നേരത്തെ കടുത്ത വേനലിലേക്ക് കുവൈത്ത്; മേയ് പകുതിയോടെ താപനില 45 ഡിഗ്രി കടക്കും, ജൂണിൽ ചൂട് 50 ഡിഗ്രിക്ക് അടുത്തെന്ന് മുന്നറിയിപ്പ്

പതിവിലും നേരത്തെ കടുത്ത വേനലിലേക്ക് കുവൈത്ത്; മേയ് പകുതിയോടെ താപനില 45 ഡിഗ്രി കടക്കും, ജൂണിൽ ചൂട് 50 ഡിഗ്രിക്ക് അടുത്തെന്ന് മുന്നറിയിപ്പ്
May 25, 2026 03:01 PM | By Krishnapriya S R
#Latest News #Kuwait temperature #50 degrees in June

കുവൈത്ത് സിറ്റി: (gcc.truevisionnews.com) മേയ് പകുതിയോടെ കുവൈത്തിൽ താപനില വൻതോതിൽ ഉയരുമെന്നും വരും ദിവസങ്ങളിൽ പകൽ സമയത്തെ ചൂട് 45 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി.

ജൂൺ മാസത്തിന്റെ തുടക്കത്തോടെ താപനില 50 ഡിഗ്രിക്ക് അടുത്തെത്താൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഈ വർഷത്തെ വേനൽക്കാലം സാധാരണയേക്കാൾ നേരത്തെ തന്നെ കടുത്ത ചൂടിലേക്ക് നീങ്ങുകയാണെന്ന് തന്റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെ അദ്ദേഹം വ്യക്തമാക്കി.

'അൽ-ബവാരിഹ്', 'ബാരിഹ് അൽ-തുരയ്യ' എന്നീ പ്രാദേശിക വരണ്ട കാറ്റിന്റെ സീസണുകൾ പതിവിലും നേരത്തെ ആരംഭിക്കുന്നതാണ് ഈ പെട്ടെന്നുള്ള വ്യതിയാനത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനൊപ്പം ഔദ്യോഗിക വേനൽക്കാലത്തിന്റെ വരവ് കൂടി അടുക്കുന്നതോടെ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് വായുവിൽ വൻതോതിൽ പൊടിപടലങ്ങൾ ഉയരുന്നതിനും പകൽ സമയങ്ങളിൽ ചൂട് കൂടുതൽ കഠിനമായി അനുഭവപ്പെടുന്നതിനും കാരണമാകുമെന്നും, വരും ദിവസങ്ങളിൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

content highlights:- Kuwait will be scorching hot in June

#Latest News #Kuwait temperature #50 degrees in June

Next TV

Related Stories
പെരുന്നാൾ യാത്രയ്ക്ക് ഒരുങ്ങുകയാണോ?; എന്നാൽ കരുതാം ഈ 9 സുരക്ഷാ സാമഗ്രികൾ; നിർദേശങ്ങളുമായി യാത്രാവിദഗ്ധർ

May 25, 2026 03:18 PM

പെരുന്നാൾ യാത്രയ്ക്ക് ഒരുങ്ങുകയാണോ?; എന്നാൽ കരുതാം ഈ 9 സുരക്ഷാ സാമഗ്രികൾ; നിർദേശങ്ങളുമായി യാത്രാവിദഗ്ധർ

പെരുന്നാൾ അവധിക്കാലത്ത് യാത്ര ചെയ്യുന്നവർക്കായി സുരക്ഷാ മുൻകരുതലുകളുമായി യാത്രാ രംഗത്തെ...

Read More >>
യാത്രക്കാർ ശ്രദ്ധിക്കുക .... ജാഗ്രതാ നിർദ്ദേശം; എബോള ഭീഷണിയെത്തുടർന്ന് ഒമാനിൽ പുതിയ യാത്രാ നിബന്ധനകൾ

May 25, 2026 12:33 PM

യാത്രക്കാർ ശ്രദ്ധിക്കുക .... ജാഗ്രതാ നിർദ്ദേശം; എബോള ഭീഷണിയെത്തുടർന്ന് ഒമാനിൽ പുതിയ യാത്രാ നിബന്ധനകൾ

എബോള, യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും കർശന മുന്നറിയിപ്പ്, ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി...

Read More >>
ഹജ്ജ് തീർത്ഥാടകർ ജാഗ്രതൈ! മക്കയിൽ കടുത്ത ചൂട്; നിർബന്ധമായും കുട കരുതണമെന്ന് സൗദി മന്ത്രാലയം

May 25, 2026 12:13 PM

ഹജ്ജ് തീർത്ഥാടകർ ജാഗ്രതൈ! മക്കയിൽ കടുത്ത ചൂട്; നിർബന്ധമായും കുട കരുതണമെന്ന് സൗദി മന്ത്രാലയം

സൂര്യാഘാതത്തിന് സാധ്യത: തീർഥാടകർ സ്ഥിരമായി കുടകൾ ഉപയോഗിക്കണമെന്ന്...

Read More >>
Top Stories

News Roundup