---
title: "  യാത്രക്കാർ ശ്രദ്ധിക്കുക ....: മദീനയിൽ നാളെ മുതൽ പൊതു​ഗതാ​ഗത ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കുന്നു"
english_title: "Content highlight:-  Public transport bus services in Medina to be temporarily suspended from tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361661/content-highlight-public-transport-bus-services-in-medina-to-be-temporarily-suspended-from-tomorrow-NEW"
published_at: "2026-05-25T14:58:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6a1416ccbbc22_bus.jpg"
keywords: []
---

#   യാത്രക്കാർ ശ്രദ്ധിക്കുക ....: മദീനയിൽ നാളെ മുതൽ പൊതു​ഗതാ​ഗത ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കുന്നു

> **Lead Summary:** **ജിദ്ദ: **ഹജ്ജ് സീസൺ പ്രമാണിച്ചുള്ള സുപ്രധാന ലോജിസ്റ്റിക്സ് ക്രമീകരണങ്ങളുടെ ഭാഗമായി മദീനയിലെ പൊതുഗതാഗത ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കുന്നതായി മദീന റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി.

## Article Content

**ജിദ്ദ: **ഹജ്ജ് സീസൺ പ്രമാണിച്ചുള്ള സുപ്രധാന ലോജിസ്റ്റിക്സ് ക്രമീകരണങ്ങളുടെ ഭാഗമായി മദീനയിലെ പൊതുഗതാഗത ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കുന്നതായി മദീന റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി.

ദുൽഹിജ്ജ 9 (അറഫാ ദിനം) ഉച്ചയ്ക്ക് 12:00 മണി മുതലാണ് സർവീസുകൾ താത്കാലികമായി നിർത്തവെക്കുക. ബലിപെരുന്നാൾ രണ്ടാം ദിവസം രാവിലെ മുതൽ പൊതുഗതാഗത സർവീസുകൾ സാധാരണ നിലയിൽ പുനരാരംഭിക്കും. ഹജ്ജ് സീസണിലെ വിപുലമായ പ്രവർത്തന പദ്ധതികളുടെ ഭാഗമായാണ് ഈ താത്കാലിക ക്രമീകരണം.

തീർഥാടകരുടെ തിരക്കേറുന്ന ഈ ഘട്ടത്തിൽ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലോജിസ്റ്റിക്സ് സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് പുതിയ നടപടി. പൊതുഗതാഗത സർവീസുകൾ നിർത്തിവെക്കുമെങ്കിലും, തീർഥാടകർക്കും പ്രദേശവാസികൾക്കുമായി മസ്ജിദുന്നബവിയിലേക്കും ഖുബാ മസ്ജിദിലേക്കും പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ഷട്ടിൽ സർവീസുകൾ തടസ്സമില്ലാതെ തുടരുമെന്ന് പ്രൊജക്റ്റ് മാനേജ്‌മെന്റ് വ്യക്തമാക്കി.

പുതുക്കിയ സമയക്രമങ്ങളെക്കുറിച്ചും റൂട്ടുകളെക്കുറിച്ചുമുള്ള തത്സമയ വിവരങ്ങൾ അറിയാൻ യാത്രക്കാർ 'മദീന ബസി'ന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361661/content-highlight-public-transport-bus-services-in-medina-to-be-temporarily-suspended-from-tomorrow-NEW)