May 25, 2026 12:59 PM

#Latest News #EID AL ADHA 2026 #Prayer Timing #UAE

ദുബൈ: (gcc.truevisionnews.com) യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. സൂര്യോദയത്തിന് ശേഷം 15 മുതൽ 20 മിനിറ്റിനുള്ളിലാണ് സാധാരണയായി ഈദ് നമസ്‌കാരം നടക്കാറുള്ളത്. ദുബൈ 5:47 AM, ഷാർജ 5:45 AM, അബൂദബി 5:51 AM, അൽ ഐൻ 5:45 AM, സായിദ് സിറ്റി 5:56 AM, അജ്മാൻ 5:45 AM, ഉമ്മുൽ ഖുവൈൻ 5:44 AM, റാസൽഖൈമ 5:43 AM, ഫുജൈറ 5:43 AM എന്നിങ്ങനെയാണ് എമിറേറ്റ് തിരിച്ചുള്ള സമയക്രമം.

പെരുന്നാൾ ദിനത്തിൽ പള്ളികളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വിശ്വാസികൾ പുലർച്ചെ 5:30-ഓടെ തന്നെ എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിക്കുന്നു. യുഎഇയിൽ വീടുകളിലോ പൊതുസ്ഥലങ്ങളിലോ തെരുവുകളിലോ വെച്ച് മൃഗബലി നടത്താൻ പാടുള്ളതല്ലെന്നും മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക അറവുശാലകളും സ്മാർട്ട് ആപ്പുകളും മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.



Content Highlights:-UAE Eid Al Adha 2026 Prayer Timings What You Need To Know

#Latest News #EID AL ADHA 2026 #Prayer Timing #UAE

Next TV

Top Stories










News Roundup






Entertainment News