May 23, 2026 04:03 PM

#Latest News #Makkah Imam #Strict Regulations #Saudhi #Hajj

മക്ക: (gcc.truevisionnews.com) ഔദ്യോഗിക അനുമതിയില്ലാതെ ഹജ് കർമങ്ങളിൽ പങ്കെടുക്കരുതെന്ന് മക്കയിലെ ഹറം പള്ളി ഇമാം ഷെയ്ഖ് മാഹിർ അൽ മുഐക്ലി വിശ്വാസികളോട് ആഹ്വാനം ചെയ്തു. മസ്ജിദുൽ ഹറമിൽ ഇന്നലെ ജുമുഅ പ്രഭാഷണം (ഖുതുബ) നിർവഹിക്കുകയായിരുന്നു അദ്ദേഹം. അനുമതിയില്ലാതെ ഹജ്ജിനെത്തുന്നത് തീർഥാടനത്തിന്റെ സുരക്ഷിത ക്രമീകരണങ്ങളെ തകിടം മറിക്കും. ഇത് മറ്റ് തീർഥാടകർക്ക് നേരിട്ട് ബുദ്ധിമുട്ടുകളും ദോഷങ്ങളും വരുത്തിവക്കുമെന്നും മുന്നറിയിപ്പ് നൽകി.

എല്ലാ തീർഥാടകരും ഹജ് കർമങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഔദ്യോഗിക നിയമങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കണമെന്നും ഓർമിപ്പിച്ചു. അറഫാ ദിനവും ബലിപെരുന്നാളും ഉൾപ്പെടെ പ്രധാന ഇസ്ലാമിക ചടങ്ങുകൾ ഒരുമിച്ചുവരുന്ന ദുൽഹജ് മാസത്തിലെ ആദ്യത്തെ 10 ദിവസങ്ങളുടെ സവിശേഷത വിശദീകരിച്ചു.

ഈ പുണ്യദിനങ്ങളിൽ ചെയ്യുന്ന സൽക്കർമങ്ങൾ ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടതാണെന്നും പറഞ്ഞു. മക്കയുടെയും മദീനയുടെയും സംരക്ഷണത്തിനും തീർഥാടകരുടെ സുരക്ഷയ്ക്കുമായി സൗദി സർക്കാർ നടത്തുന്ന വിപുലമായ പ്രവർത്തനങ്ങളെയും വികസനങ്ങളെയും ഇമാം പ്രഭാഷണത്തിൽ പ്രശംസിച്ചു. ഇന്നലെ മക്ക, മദീന ഹറം പള്ളികളിൽ നടന്ന ജുമുഅ നമസ്കാരത്തിൽ മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർ പങ്കെടുത്തു.



Content Highlights:- Strict Regulations Announced By Makkah Imam

#Latest News #Makkah Imam #Strict Regulations #Saudhi #Hajj

Next TV

Top Stories










News Roundup






Entertainment News