#Latest News #Oman News #Royal Oman Police
ഇബ്ര: ( gcc.truevisionnews.com ) ഒമാനിലെ അൽ മുദൈബി, ഇബ്ര വിലായത്തുകളിലെ വിവിധ പള്ളികളിലെ ഡൊണേഷൻ ബോക്സുകളിൽ നിന്ന് പണം കവർന്നയാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.
പള്ളികളിൽ തുടർച്ചയായി നടന്ന മോഷണങ്ങളെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച വിവിധ ഉപകരണങ്ങളും മോഷണം പോയ പണവും പ്രതിയിൽ നിന്ന് കണ്ടെടുത്തു. പ്രതിക്കെതിരെയുള്ള തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Content Highlights:- Suspect arrested for theft targeting mosques in Oman




































