---
title: "തീപ്പെട്ടിയും ലൈറ്ററും കുട്ടികൾക്ക് നൽകരുത്; കർശന ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത് അഗ്നിശമന വിഭാഗം"
english_title: "Content Highlights:- Kuwait Fire Department issues strict warning against giving matches and lighters to children"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361235/content-highlights-kuwait-fire-department-issues-strict-warning-against-giving-matches-and-lighters-to-children"
published_at: "2026-05-23T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1164fea6be4_Kuwait_Fire_Department_issues.jpg"
keywords: ["Latest News", "Gulf News", "KFF Warning", "Kuwait", "Fire Safety"]
---

# തീപ്പെട്ടിയും ലൈറ്ററും കുട്ടികൾക്ക് നൽകരുത്; കർശന ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത് അഗ്നിശമന വിഭാഗം

> **Lead Summary:** **കുവൈത്ത് സിറ്റി :[ **തീപ്പെട്ടി, ലൈറ്ററുകൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള വസ്‌തുക്കൾ കുട്ടികളുടെ കൈകളിൽ എത്താതിരിക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് അഗ്നിശമന വിഭാഗം (കെ.എഫ്.എഫ്).

## Article Content

**കുവൈത്ത് സിറ്റി :[ **തീപ്പെട്ടി, ലൈറ്ററുകൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള വസ്‌തുക്കൾ കുട്ടികളുടെ കൈകളിൽ എത്താതിരിക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് അഗ്നിശമന വിഭാഗം (കെ.എഫ്.എഫ്).

വൈദ്യുതോപകരണങ്ങളും ചൂട് ഉൽപാദിപ്പിക്കുന്നതുമായ ഉപകരണങ്ങളും പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ കുട്ടികളെ തനിച്ചാക്കരുതെന്ന് അഗ്നിശമന സേനയിലെ പൊതുസമ്പർക്ക വിഭാഗം മേധാവി മുഹമ്മദ് അൽ ഗരീബ് ആവശ്യപ്പെട്ടു. തീയും വൈദ്യുതോപകരണങ്ങളും ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന പ്രവണത ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വീടുകളിലെ അഗ്നിസുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം. വൈദ്യുതി ലൈനുകളിൽ അമിതഭാരം ഉണ്ടാകുന്നത് ഒഴിവാക്കുകയും നിലവാരമില്ലാത്ത എക്‌സ്റ്റൻഷൻ വയറുകൾ ഉപയോഗിക്കാതിരിക്കുകയും വേണം.

പ്ലഗിൽ ഉയർന്ന വൈദ്യുതി ഉപയോഗമുള്ള നിരവധി ഉപകരണങ്ങൾ ഒരേസമയം പ്രവർത്തിപ്പിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടിത്തത്തിനും കാരണമാകാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വീടുകളിൽ പുക കണ്ടെത്തുന്ന ഉപകരണങ്ങളും ഫയർ എക്‌സ്റ്റിങ്‌ഷറുകളും നിർബന്ധമായും സ്ഥാപിക്കണം.

അപകടമുണ്ടായാൽ അടിയന്തര നമ്പറായ 112-ൽ ഉടൻ ബന്ധപ്പെടണം. കുടുംബതലത്തിലുള്ള ജാഗ്രതയും സുരക്ഷാബോധവുമാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമെന്നും മുഹമ്മദ് അൽ ഗരീബ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361235/content-highlights-kuwait-fire-department-issues-strict-warning-against-giving-matches-and-lighters-to-children)