May 20, 2026 05:42 PM

#Latest News #Eid al-Adha #Bahrain News

മനാമ: ( gcc.truevisionnews.com ) ബഹ്‌റൈനിൽ ഈ വർഷത്തെ ബലിപെരുന്നാൾ നമസ്‌കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ മുഹമ്മദ് ബിൻ ഫുതൈസ് അൽ ഹാജിരി അറിയിച്ചു. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലായി പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും പ്രധാന പള്ളികളിലുമായി മെയ് 27 ബുധനാഴ്ച രാവിലെ 5:05 നാണ് പെരുന്നാൾ നമസ്‌കാരം നടക്കുക.

പ്രവാസി കമ്മ്യൂണിറ്റികൾക്ക് രാജ്യത്തെ വിവിധ സ്കൂളുകളിൽ പ്രത്യേക നമസ്‌കാര സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈദ് ഗാഹുകൾ പ്രവർത്തിക്കുന്ന പ്രധാന സ്ഥലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യം ഉറപ്പാക്കുന്നതിനുമായി ചില സമീപ പ്രദേശങ്ങളിലെ പള്ളികൾ ഈ സമയത്ത് അടച്ചിടുമെന്നും അധികൃതർ വ്യക്തമാക്കി.

വിശ്വാസികൾക്ക് സുഗമമായി നമസ്‌കാരം നിർവഹിക്കുന്നതിനായി ആവശ്യമായ കാർപെറ്റുകൾ, സൗണ്ട് സിസ്റ്റങ്ങൾ, ലൈറ്റിംഗ്-ഇലക്ട്രിക്കൽ സംവിധാനങ്ങൾ, കുടിവെള്ളം എന്നിവയെല്ലാം സുന്നി എൻഡോവ്‌മെന്റിന്റെ പ്രത്യേക വിഭാഗം നേരിട്ടെത്തി പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.

പെരുന്നാൾ ഒരുക്കങ്ങൾക്കായി ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി-കൃഷി മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വൈദ്യുതി-ജല അതോറിറ്റി, ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് തുടങ്ങി വിവിധ സർക്കാർ മന്ത്രാലയങ്ങളും സാമൂഹിക സംഘടനകളും വിദേശി കമ്മ്യൂണിറ്റി സെന്ററുകളും നൽകിയ മികച്ച പിന്തുണയ്ക്ക് ശൈഖ് ഡോ. അൽ ഹാജിരി നന്ദി രേഖപ്പെടുത്തി.

Content Highlights:- Preparations For Eid Al-Adha Prayers Complete In Bahrain

#Latest News #Eid al-Adha #Bahrain News

Next TV

Top Stories










News Roundup






Entertainment News