#Latest News #Ebola Outbreak #Ban #Bahrain #Countries
മനാമ: ( gcc.truevisionnews.com ) ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി ബഹ്റൈൻ. ദക്ഷിണ സുഡാൻ, കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശ യാത്രക്കാർക്ക് ബഹ്റൈൻ താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തി.
ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ വിലക്ക് അടുത്ത 30 ദിവസത്തേക്ക് തുടരുമെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസി വ്യക്തമാക്കി. വരും ദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി മാത്രമായിരിക്കും ഇതിൽ മാറ്റം വരുത്തുക.
നിലവിൽ എബോള വൈറസ് ബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നതിലും രോഗവ്യാപനത്തിന്റെ തോതിലും ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ ജനങ്ങളുടെ പൊതുജനാരോഗ്യം മുൻനിർത്തിയും എബോള പ്രതിരോധ നടപടികളുടെ ഭാഗമായും ബഹ്റൈൻ ഈ സുപ്രധാന തീരുമാനമെടുത്തത്.
Content Highlights:-Bahrain Temporarily Bans Entry For Three Countries Over Ebola Outbreak































