റിയാദ്: ( gcc.truevisionnews.com ) ഹജ്ജ് സീസണിൽ തീർഥാടകർക്കായി വിപുലമായ ആരോഗ്യ സേവനങ്ങളുമായി സൗദി ആരോഗ്യമന്ത്രാലയം. കടുത്ത ചൂട് കാരണം സൂര്യാഘാതവും മറ്റ് ശാരീരിക അസ്വസ്ഥതകളും നേരിട്ട 10 തീർഥാടകർക്ക് മെഡിക്കൽ സംഘം അടിയന്തിരമായി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു. വിവിധ പുണ്യസ്ഥലങ്ങളിൽ ഉടനടി വൈദ്യസഹായം എത്തിക്കാനായി സജ്ജീകരിച്ച പ്രത്യേക ഫീൽഡ് സംവിധാനത്തിലൂടെയാണ് ഇവരെ പരിചരിച്ചത്.
ഹജ്ജ് സീസൺ ആരംഭിച്ചതു മുതൽ ദുൽഹിജ്ജ ഒന്നാം തീയതി വരെയായി ഇരുപത്തിയൊന്ന് ലക്ഷത്തോളം ആരോഗ്യ സേവനങ്ങളാണ് മന്ത്രാലയം തീർഥാടകർക്കായി നൽകിയത്. തീർഥാടകരുമായി ബന്ധപ്പെട്ട് 14,600 എമർജൻസി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആരോഗ്യപ്രശ്നങ്ങളാൽ 2150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 148 പേർക്ക് ശാസ്ത്രക്രിയ നൽകുകയും ചെയ്തു.
Ten pilgrims suffer sunstroke Health Ministry provides emergency treatment




































