ദുബായ്: ( gcc.truevisionnews.com ) ബലിപെരുന്നാള്‍ അടുത്തിരിക്കെ ബലിമൃഗങ്ങളെ വില്‍ക്കാനെന്ന പേരില്‍ ഓണ്‍ലൈനില്‍ സജീവമാകുന്ന തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ്. കുറഞ്ഞ വിലയും ആകര്‍ഷകമായ ഓഫറുകളും വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെയും വ്യാജ വെബ്‌സൈറ്റുകളിലൂടെയും ജനങ്ങളെ വഞ്ചിക്കുന്ന സംഘങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ബലിമൃഗങ്ങളുടെ വ്യാജ ചിത്രങ്ങള്‍ കാണിച്ച് വലിയ തുകകള്‍ മുന്‍കൂര്‍ കൈപ്പറ്റിയ ശേഷം പിന്നീട് യാതൊരു സേവനവും നല്‍കാതെ മുങ്ങുന്നതാണ് ഇവരുടെ രീതി. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളെയും മാത്രം പൊതുജനങ്ങള്‍ ആശ്രയിക്കണം. വ്യാജ പരസ്യങ്ങളോ തട്ടിപ്പുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസിന്റെ 'ഇ-ക്രൈം' പോര്‍ട്ടല്‍ വഴിയോ തൊള്ളായിരത്തി ഒന്ന് എന്ന നമ്പരിലോ വിവരമറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Dubai Police warns of online scam in the name of selling sacrificial animals




































