കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; ഇന്ത്യക്കാരൻ ഉൾപ്പെടെ 11 പേർ പിടിയിൽ, തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു!

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; ഇന്ത്യക്കാരൻ ഉൾപ്പെടെ 11 പേർ പിടിയിൽ, തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു!
May 19, 2026 03:36 PM | By Krishnapriya S R

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ടയുമായി ആഭ്യന്തര മന്ത്രാലയം. ലഹരിമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനായി ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 11 പേർ അറസ്റ്റിലായി.

രണ്ട് കുവൈത്ത് സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ, രണ്ട് ബംഗ്ലാദേശ് സ്വദേശികൾ, രണ്ട് നേപ്പാൾ സ്വദേശികൾ, മൂന്ന് ബെദൂൺ വിഭാഗത്തിൽപ്പെട്ടവർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. പ്രതികളിൽ നിന്ന് മയക്കുമരുന്നിന് പുറമെ മാരകായുധങ്ങളും പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വിവിധയിടങ്ങളിൽ നിന്നായി 150 ഗ്രാം ലിക്വിഡ് മെത്ത്, 43 ഗ്രാം മെത്ത്, 202 ഗ്രാം ഹെറോയിൻ, 41 ഗ്രാം ഹാഷിഷ്, ഒരു ഗ്രാം കൊക്കെയ്ൻ, 70 മില്ലിലിറ്റർ സിന്തറ്റിക് കാനബിനോയിഡ് ദ്രാവകം എന്നിവയാണ് സുരക്ഷാസേന കണ്ടെടുത്തത്.

കൂടാതെ 507 ക്യാപ്റ്റഗൺ ഗുളികകൾ, 80 ഗ്രാം ലിറിക്ക, 210 ലിറിക്ക ക്യാപ്സ്യൂളുകൾ, ഹാഷിഷ് നിറച്ച സിഗരറ്റുകൾ, മദ്യക്കുപ്പികൾ, ലഹരിമരുന്ന് വിതരണത്തിന് ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

ഒരു തോക്ക്, 39 വെടിയുണ്ടകൾ, ഒരു മാഗസിൻ എന്നിവയ്ക്കൊപ്പം ലഹരിവില്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 290 കുവൈറ്റി ദിനാറും പ്രതികളുടെ പക്കൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ എല്ലാവർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

11 people, including Indians, arrested in drug cases in Kuwait, extensive checks conducted

Next TV

Related Stories
രോഗിയുടെ മൊബൈൽ വഴി 57 ലക്ഷം തട്ടിയ കേസ്: ഹോം നഴ്സിന്റെ 10 വർഷം തടവ് അപ്പീൽ കോടതി ശരിവെച്ചു

May 19, 2026 04:18 PM

രോഗിയുടെ മൊബൈൽ വഴി 57 ലക്ഷം തട്ടിയ കേസ്: ഹോം നഴ്സിന്റെ 10 വർഷം തടവ് അപ്പീൽ കോടതി ശരിവെച്ചു

രോഗിയുടെ മൊബൈൽ വഴി 57 ലക്ഷം തട്ടിയ കേസ്: ഹോം നഴ്സിന്റെ 10 വർഷം തടവ് അപ്പീൽ കോടതി...

Read More >>
മണലിൽ കുഴിച്ചിട്ട നിലയിൽ മയക്കുമരുന്ന്; ഹവല്ലിയിൽ രണ്ട് പ്രവാസി ഡ്രൈവർമാർ അറസ്റ്റിൽ

May 19, 2026 04:07 PM

മണലിൽ കുഴിച്ചിട്ട നിലയിൽ മയക്കുമരുന്ന്; ഹവല്ലിയിൽ രണ്ട് പ്രവാസി ഡ്രൈവർമാർ അറസ്റ്റിൽ

മണലിൽ കുഴിച്ചിട്ട നിലയിൽ മയക്കുമരുന്ന്; ഹവല്ലിയിൽ രണ്ട് പ്രവാസി ഡ്രൈവർമാർ...

Read More >>
മുടങ്ങിയാൽ കടുത്ത നടപടി; സ്വകാര്യ കമ്പനികളിൽ ശമ്പളം ഒന്നാം തീയതി നൽകിയിരിക്കണം, യുഎഇയിൽ ജൂൺ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

May 19, 2026 02:41 PM

മുടങ്ങിയാൽ കടുത്ത നടപടി; സ്വകാര്യ കമ്പനികളിൽ ശമ്പളം ഒന്നാം തീയതി നൽകിയിരിക്കണം, യുഎഇയിൽ ജൂൺ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

സ്വകാര്യ കമ്പനികളിൽ ശമ്പളം ഒന്നാം തീയതി നൽകിയിരിക്കണം, യുഎഇയിൽ ജൂൺ ഒന്നു മുതൽ പുതിയ നിയമം...

Read More >>
ജാഗ്രത ....! യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്; ഉയർന്ന താപനിലയും പൊടിക്കാറ്റും തുടരും

May 19, 2026 12:16 PM

ജാഗ്രത ....! യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്; ഉയർന്ന താപനിലയും പൊടിക്കാറ്റും തുടരും

യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്, ഉയർന്ന താപനിലയും പൊടിക്കാറ്റും...

Read More >>
Top Stories

News Roundup

Entertainment News