---
title: "മണലിൽ കുഴിച്ചിട്ട നിലയിൽ മയക്കുമരുന്ന്; ഹവല്ലിയിൽ രണ്ട് പ്രവാസി ഡ്രൈവർമാർ അറസ്റ്റിൽ"
english_title: "Drugs buried in sand; Two expatriate drivers arrested in Hawally"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/360414/drugs-buried-in-sand-two-expatriate-drivers-arrested-in-hawally"
published_at: "2026-05-19T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c3db629de1_Two_expatriate_drivers_arrested_in_Hawally.jpg"
keywords: []
---

# മണലിൽ കുഴിച്ചിട്ട നിലയിൽ മയക്കുമരുന്ന്; ഹവല്ലിയിൽ രണ്ട് പ്രവാസി ഡ്രൈവർമാർ അറസ്റ്റിൽ

> **Lead Summary:** കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ച രണ്ട് ഡ്രൈവർമാരെ ഹവല്ലി പട്രോളിംഗ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പട്രോളിങ്ങിനിടെ വിജനമായ മണൽ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കുഴിയെടുക്കുന്നത് കണ്ട് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.

## Article Content

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ച രണ്ട് ഡ്രൈവർമാരെ ഹവല്ലി പട്രോളിംഗ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പട്രോളിങ്ങിനിടെ വിജനമായ മണൽ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കുഴിയെടുക്കുന്നത് കണ്ട് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.

പോലീസ് വരുന്നത് കണ്ട് പ്രതികൾ വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ഇവരെ പിന്തുടർന്ന് തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രതികളെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് അടങ്ങിയ 12 പ്ലാസ്റ്റിക് പൗച്ചുകൾ കണ്ടെത്തി. അന്വേഷണത്തിൽ ഇരുവരും ഏഷ്യൻ പൗരന്മാരാണെന്നും ഡ്രൈവർമാരായി ജോലി ചെയ്യുന്നവരാണെന്നും വ്യക്തമായി. ഉപയോഗിച്ച വാഹനം ഒരാളുടെ സ്പോൺസറിന്റേതാണെന്നും ഈ പ്രവർത്തനങ്ങളെക്കുറിച്ച് സ്​പോൺസർക്ക് അറിയില്ലന്നും ഇരുവരും വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/360414/drugs-buried-in-sand-two-expatriate-drivers-arrested-in-hawally)