May 19, 2026 02:32 PM

മസ്‌കത്ത്: ( gcc.truevisionnews.com ) വേനല്‍ ചൂട് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍, സ്‌കൂള്‍ സമയക്രമം പരിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം കുറച്ചുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളും ഇന്ന് മുതല്‍ പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ക്ലാസുകള്‍ അവസാനിക്കും. വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് മന്ത്രാലയം ഉത്തരവ്.

വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി, കടുത്ത ചൂടില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും, ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Change in school working hours in Mann

Next TV

Top Stories










News Roundup






Entertainment News