ജിദ്ദയിലെ പ്രവാസി വ്യവസായി മക്കയിൽ അന്തരിച്ചു

ജിദ്ദയിലെ പ്രവാസി വ്യവസായി മക്കയിൽ അന്തരിച്ചു
May 4, 2026 10:29 AM | By Anusree vc

മക്ക: (https://gcc.truevisionnews.com/) ജിദ്ദയിൽ ദീർഘകാലമായി ബിസിനസ് രംഗത്ത് സജീവമായിരുന്ന മലയാളി പ്രവാസി അന്തരിച്ചു. മലപ്പുറം കട്ടുപ്പാറ സ്വദേശി അബ്‌ദുൽ ജലീൽ (56) ആണ് അന്തരിച്ചത്.

അസുഖബാധിതനായി ഏതാനും മാസങ്ങളായി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം സംഭവിച്ചത്.

ജിദ്ദയിലെ പ്രമുഖ ഭക്ഷണശാലയായ സീഗൾസ് റെസ്​റ്റോറൻറ്​ നടത്തിവരികയായിരുന്നു അബ്‌ദുൽ ജലീൽ. ബിസിനസ് മേഖലയ്ക്ക് പുറമെ ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. തനിമ കലാസാംസ്കാരിക വേദിയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ബലദ് സോണിലെ ഖൈരിയ യൂനിറ്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഭാര്യ ഷമീന അസീസ്, സന്ദർശക വിസയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ മക്കയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടക്കുന്നു.

Jeddah expatriate businessman passes away in Mecca

Next TV

Related Stories
കുവൈത്തിൽ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു; ഫാക്ടറി അടച്ചുപൂട്ടി

May 4, 2026 10:57 AM

കുവൈത്തിൽ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു; ഫാക്ടറി അടച്ചുപൂട്ടി

കുവൈത്തിൽ 10 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു; ഫാക്ടറി...

Read More >>
ഭാഗ്യം തുണച്ചത് രണ്ട് മലയാളി ഡ്രൈവർമാരെ; ബിഗ് ടിക്കറ്റിലൂടെ പ്രവാസികൾക്ക് 56 കോടിയും ലാൻഡ് റോവർ ഡിഫൻഡറും

May 4, 2026 10:54 AM

ഭാഗ്യം തുണച്ചത് രണ്ട് മലയാളി ഡ്രൈവർമാരെ; ബിഗ് ടിക്കറ്റിലൂടെ പ്രവാസികൾക്ക് 56 കോടിയും ലാൻഡ് റോവർ ഡിഫൻഡറും

ബിഗ് ടിക്കറ്റിലൂടെ പ്രവാസികൾക്ക് 56 കോടിയും ലാൻഡ് റോവർ ഡിഫൻഡറും...

Read More >>
മയക്കുമരുന്നിന്റെ ലഹരിയിൽ പിതാവിനെ അറുത്തുകൊന്നു: സൗദി പൗരന് വധശിക്ഷ

May 3, 2026 05:27 PM

മയക്കുമരുന്നിന്റെ ലഹരിയിൽ പിതാവിനെ അറുത്തുകൊന്നു: സൗദി പൗരന് വധശിക്ഷ

പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്...

Read More >>
കോഴിക്കോട്-ദോഹ സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

May 3, 2026 04:15 PM

കോഴിക്കോട്-ദോഹ സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

കോഴിക്കോട്-ദോഹ സർവീസ് പുനരാരംഭിച്ച് ഖത്തർ...

Read More >>
പെരുന്നാളിന് പ്രവാസി യാത്രക്കാർക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്ക് കുറയും

May 3, 2026 03:58 PM

പെരുന്നാളിന് പ്രവാസി യാത്രക്കാർക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്ക് കുറയും

പ്രവാസി യാത്രക്കാർക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്ക് കുറയും...

Read More >>
Top Stories

News Roundup