റിയാദ്: (https://gcc.truevisionnews.com/) സ്വന്തം പിതാവിനെ മാരകായുധമുപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ ഞായറാഴ്ച നടപ്പാക്കി. മക്ക മേഖലയിൽ താമസിച്ചിരുന്ന നവാഫ് ബിൻ അലി ബിൻ ദാകിർ അൽ സഹ്റാനി എന്ന പൗരന്‍റെ ശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മയക്കുമരുന്നിന് അടിമയായിരുന്ന പ്രതി, തന്‍റെ പിതാവിനെ മാരകായുധമുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അങ്ങേയറ്റം ക്രൂരവും സമൂഹത്തിൽ ഭീതി പടർത്തുന്നതുമായ കൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ പ്രതിയുടെ കുറ്റം സ്പെഷ്യലൈസ്ഡ് കോടതിയിൽ തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതോടെ രാജകൽപ്പന പ്രകാരം ശിക്ഷ നടപ്പാക്കുകയായിരുന്നു.
Saudi man sentenced to death for beheading father





































