ചൂട് കൂടുമ്പോൾ ബിൽ കുറയും! വൈദ്യുതി ബില്ലിൽ ഇളവ് പ്രഖ്യാപിച്ച് ഒമാൻ അതോറിറ്റി; മെയ് മുതൽ ആഗസ്റ്റ് വരെ ആശ്വാസകാലം

ചൂട് കൂടുമ്പോൾ ബിൽ കുറയും! വൈദ്യുതി ബില്ലിൽ ഇളവ് പ്രഖ്യാപിച്ച്  ഒമാൻ അതോറിറ്റി; മെയ് മുതൽ ആഗസ്റ്റ് വരെ ആശ്വാസകാലം
May 3, 2026 04:19 PM | By Susmitha Surendran

മസ്കത്ത്: (https://gcc.truevisionnews.com/) ഒമാനിൽ കടുത്ത വേനൽ ചൂട് തുടരുന്ന പശ്ചാത്തലത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ഒമാൻ പബ്ലിക് സർവീസസ് റെഗുലേഷൻ അതോറിറ്റി.

വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ഗാർഹിക താരിഫ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. കൂടാതെ, വേനൽക്കാലത്ത് ബിൽ കുടിശ്ശികയുടെ പേരിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.

താപനില ഉയരുന്നതനുസരിച്ച് വൈദ്യുതി ഉപയോഗം കൂടുന്നത് ഉപഭോക്താക്കൾക്ക് സാമ്പത്തിക ബാധ്യതയാകാതിരിക്കാൻ ഗാർഹിക താരിഫ് നിരക്കിൽ കുറവ് വരുത്തിയിട്ടുണ്ട്. മെയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ബിൽ കുടിശ്ശിക വരുത്തിയാലും ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല.

വേനൽക്കാലത്തെ ഉയർന്ന ബിൽ തുകകൾ അടക്കുന്നതിന് ഉപഭോക്താക്കൾക്ക് ലളിതമായ പേയ്മെന്റ് പ്ലാനുകൾക്കും അതോറിറ്റി സൗകര്യമൊരുക്കും. കടുത്ത ചൂട് അനുഭവപ്പെടുന്ന മെയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഈ ഇളവുകൾ ബാധകമാവുക. വീടുകളിലെ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാനും കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറക്കാനുമാണ് ഈ പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.

Oman Authority announces reduction in electricity bills

Next TV

Related Stories
മയക്കുമരുന്നിന്റെ ലഹരിയിൽ പിതാവിനെ അറുത്തുകൊന്നു: സൗദി പൗരന് വധശിക്ഷ

May 3, 2026 05:27 PM

മയക്കുമരുന്നിന്റെ ലഹരിയിൽ പിതാവിനെ അറുത്തുകൊന്നു: സൗദി പൗരന് വധശിക്ഷ

പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്...

Read More >>
കോഴിക്കോട്-ദോഹ സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

May 3, 2026 04:15 PM

കോഴിക്കോട്-ദോഹ സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

കോഴിക്കോട്-ദോഹ സർവീസ് പുനരാരംഭിച്ച് ഖത്തർ...

Read More >>
പെരുന്നാളിന് പ്രവാസി യാത്രക്കാർക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്ക് കുറയും

May 3, 2026 03:58 PM

പെരുന്നാളിന് പ്രവാസി യാത്രക്കാർക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്ക് കുറയും

പ്രവാസി യാത്രക്കാർക്ക് ആശ്വാസം; വിമാന ടിക്കറ്റ് നിരക്ക് കുറയും...

Read More >>
ട്രക്കിങ്ങിനിടെ സൂര്യാഘാതമേറ്റ യുവതിക്ക് രക്ഷകനായി ഹൈക്കിങ് ഗൈഡ്

May 3, 2026 10:57 AM

ട്രക്കിങ്ങിനിടെ സൂര്യാഘാതമേറ്റ യുവതിക്ക് രക്ഷകനായി ഹൈക്കിങ് ഗൈഡ്

ട്രക്കിങ്ങിനിടെ സൂര്യാഘാതമേറ്റ യുവതിക്ക് രക്ഷകനായി ഹൈക്കിങ്...

Read More >>
Top Stories

News Roundup

Entertainment News