മക്ക: ( gcc.truevisionnews.com ) വിശുദ്ധ നഗരമായ മക്കയിൽ പ്രവേശിക്കുന്നതിനായി സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാജ പെർമിറ്റുകൾ വാഗ്ദാനം ചെയ്ത് പരസ്യം നൽകിയ യമൻ സ്വദേശിയെ മക്ക പോലീസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ജനങ്ങളെ വഞ്ചിക്കുകയും നിയമവിരുദ്ധമായി പണം തട്ടാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.
പ്രതിയെ പിടികൂടിയ പൊലീസ് തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജ്ജ് കർമങ്ങളുമായും മക്ക പ്രവേശനവുമായും ബന്ധപ്പെട്ട എല്ലാ നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം ജനങ്ങളോട് അഭ്യർത്ഥിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിൽ ഉള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ ഉള്ളവർ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അധികൃതരെ വിവരം അറിയിക്കേണ്ടതാണ്.
ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രമേ അനുമതി പത്രങ്ങൾ കൈപ്പറ്റാവൂ എന്നും സുരക്ഷാ വിഭാഗം പ്രത്യേകം ഓർമിപ്പിച്ചു.
Yemeni national arrested in Mecca for fraud by advertising fake permits





































