സൗദിയിൽ പ്രവാസികൾക്കും ഇനി ശമ്പളത്തോടു കൂടിയ ഹജ്ജ് അവധി; മന്ത്രാലയത്തിന്റെ നിർദ്ദേശം ഇങ്ങനെ

സൗദിയിൽ പ്രവാസികൾക്കും ഇനി ശമ്പളത്തോടു കൂടിയ ഹജ്ജ് അവധി; മന്ത്രാലയത്തിന്റെ നിർദ്ദേശം ഇങ്ങനെ
Apr 29, 2026 05:16 PM | By Susmitha Surendran

ജിദ്ദ: (https://gcc.truevisionnews.com/) സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ആശ്വാസകരമായ വാർത്തയുമായി മാനവ വിഭവശേഷി മന്ത്രാലയം. ഹജ്ജ് കർമം നിർവഹിക്കുന്നതിനായി 10 മുതൽ 15 ദിവസം വരെ ശമ്പളത്തോടു കൂടിയ അവധിക്ക് തൊഴിലാളികൾക്ക് അർഹതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 പ്രകാരമാണ് ഹജ്ജ് തീർത്ഥാടനത്തിനുള്ള അവധി നിശ്ചയിച്ചിട്ടുള്ളത്. തൊഴിലാളികൾക്ക് തങ്ങളുടെ മതപരമായ കർത്തവ്യങ്ങൾ നിർവഹിക്കാൻ സൗകര്യമൊരുക്കുന്നതി​െൻറ ഭാഗമായാണ് മന്ത്രാലയം ഈ വ്യവസ്ഥകൾ വീണ്ടും ഓർമിപ്പിച്ചത്.

നിലവിലുള്ള തൊഴിലുടമയ്ക്ക് കീഴിൽ കുറഞ്ഞത് രണ്ട് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുണ്ടാവുക. ഒരാളുടെ സേവനകാലയളവിൽ ഒരു തവണ മാത്രമേ ഇത്തരത്തിൽ ശമ്പളത്തോടു കൂടിയ ഹജ്ജ് അവധി അനുവദിക്കുകയുള്ളൂ. ജീവിതത്തിൽ ഇതുവരെ ഹജ്ജ് നിർവഹിക്കാത്തവർക്കാണ് ഈ നിയമപ്രകാരം മുൻഗണന നൽകേണ്ടത്. നേരത്തെ ഹജ്ജ് ചെയ്തവർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

പെരുന്നാൾ അവധി ഉൾപ്പെടെ കുറഞ്ഞത് 10 ദിവസവും പരമാവധി 15 ദിവസവുമാണ് ഈ അവധി ലഭിക്കുക. അതേസമയം, സ്ഥാപനത്തി​െൻറ പ്രവർത്തന ആവശ്യങ്ങൾ കണക്കിലെടുത്ത് ഓരോ വർഷവും എത്ര ജീവനക്കാർക്ക് ഹജ്ജ് അവധി നൽകണം എന്ന് തീരുമാനിക്കാനുള്ള അധികാരം തൊഴിലുടമയിൽ നിക്ഷിപ്തമാണ്.

ഹജ്ജ് നിർവഹിക്കുക എന്നത് തൊഴിലാളികളുടെ അവകാശമാണെന്നും സ്പോൺസർക്ക് കീഴിൽ നിശ്ചിത സേവന കാലാവധി പൂർത്തിയാക്കിയവർക്ക് നിയമപരമായ ഈ ആനുകൂല്യം ലഭ്യമാകുമെന്നും മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.



Expatriates in Saudi Arabia now have paid Hajj leave

Next TV

Related Stories
സൗദി കുതിപ്പിന്റെ മൂന്നാം ഘട്ടം; ‘വിഷൻ 2030’ ലക്ഷ്യങ്ങളിലേക്ക് ഇനി വേഗമേറും

Apr 29, 2026 03:54 PM

സൗദി കുതിപ്പിന്റെ മൂന്നാം ഘട്ടം; ‘വിഷൻ 2030’ ലക്ഷ്യങ്ങളിലേക്ക് ഇനി വേഗമേറും

സൗദി കുതിപ്പിന്റെ മൂന്നാം ഘട്ടം; ‘വിഷൻ 2030’ ലക്ഷ്യങ്ങളിലേക്ക് ഇനി...

Read More >>
36 വർഷത്തെ കാത്തിരിപ്പിന് വിരാമം; സുഡാനിലേക്ക് പറക്കാൻ കുവൈത്ത് എയർവേയ്‌സ്, സർവീസുകൾ പുനരാരംഭിച്ചു

Apr 29, 2026 02:53 PM

36 വർഷത്തെ കാത്തിരിപ്പിന് വിരാമം; സുഡാനിലേക്ക് പറക്കാൻ കുവൈത്ത് എയർവേയ്‌സ്, സർവീസുകൾ പുനരാരംഭിച്ചു

36 വർഷത്തെ കാത്തിരിപ്പിന് വിരാമം; സുഡാനിലേക്ക് പറക്കാൻ കുവൈത്ത് എയർവേയ്‌സ്, സർവീസുകൾ...

Read More >>
പ്രവാസി യുവ ഡോക്ടർ ഒമാനിൽ അന്തരിച്ചു

Apr 29, 2026 02:30 PM

പ്രവാസി യുവ ഡോക്ടർ ഒമാനിൽ അന്തരിച്ചു

പ്രവാസി യുവ ഡോക്ടർ ഒമാനിൽ...

Read More >>
ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും, ഒപ്പം പൊടിക്കാറ്റും; യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ റിപ്പോർട്ട് വിവരങ്ങൾ

Apr 29, 2026 12:55 PM

ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും, ഒപ്പം പൊടിക്കാറ്റും; യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ റിപ്പോർട്ട് വിവരങ്ങൾ

ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കും,യുഎഇയിലെ ഈയാഴ്ചത്തെ കാലാവസ്ഥ റിപ്പോർട്ട് വിവരങ്ങൾ...

Read More >>
Top Stories