യുഎഇ: ( gcc.truevisionnews.com ) യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ വാസു ഷറോഫ് ദുബായില്‍ അന്തരിച്ചു. 85 വയസായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് 4.30ന് ജബല്‍അലിയിലെ ഹിന്ദു ശ്മശാനത്തില്‍ നടക്കും. ദുബായിലെ റീഗല്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ വാസു ഷറോഫ് യുഎഇയിലെ ടെക്സ്റ്റൈല്‍ വ്യാപാരത്തിന്റെ തുടക്കക്കാരന്‍ കൂടിയാണ്.
വ്യവസായ വാണിജ്യ ലോകത്ത് ടെക്സ്‌റ്റൈല്‍ രാജാവ് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ദുബായ് ജബല്‍ അലി ക്ഷേത്രത്തിന്റെ സ്ഥാപകരില്‍ ഒരാളാള്‍ കൂടിയാണ് വാസു ഷറോഫ്. ദുബായിലെ ദി ഇന്ത്യന്‍ ഹൈസ്‌കൂള്‍, ഇന്ത്യാ ക്ളബ് എന്നിവ സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
Prominent Indian businessman in the UAE Vasu Shroff passes away in Dubai


























.jpg)










