യുഎഇ ചരക്കുനീക്കത്തിൽ വിപ്ലവം; ഇത്തിഹാദ് ട്രെയിനിൽ ആദ്യമായി കാറുകളെത്തിച്ചു

യുഎഇ ചരക്കുനീക്കത്തിൽ വിപ്ലവം; ഇത്തിഹാദ് ട്രെയിനിൽ ആദ്യമായി കാറുകളെത്തിച്ചു
Apr 26, 2026 03:08 PM | By Krishnapriya S R

ദുബായ് : (gcc.truevisionnews.com) യുഎഇയുടെ ചരക്കുനീക്ക ചരിത്രത്തിൽ പുതിയ വിപ്ലവം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ വിജയകരമായി കാറുകൾ ലക്ഷ്യസ്ഥാനത്തെത്തിച്ചു. നിസാൻ കമ്പനിയുടെ പുതിയ വാഹനങ്ങളാണ് കിഴക്കൻ തീരത്തുനിന്ന് അബുദാബി വ്യവസായ സിറ്റിയിലേക്ക് (ഐകാഡ്) ചരക്ക് തീവണ്ടി വഴി എത്തിച്ചത്.

ഇതാദ്യമായാണ് രാജ്യത്ത് പാസഞ്ചർ വാഹനങ്ങൾ ട്രെയിൻ മാർഗ്ഗം കടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത്തിഹാദ് റെയിൽ ഫ്രെയ്റ്റിന്റെ ഈ നവീന സേവനം ആദ്യമായി പ്രയോജനപ്പെടുത്തിയത് അൽ മസൂദ് ഓട്ടോമൊബൈൽസാണ്.

ഇതുവരെ വലിയ കണ്ടെയ്‌നർ ലോറികൾ വഴി റോഡ് മാർഗ്ഗമായിരുന്നു ഇത്തരം വാഹനങ്ങൾ ഡീലർഷിപ്പുകളിലേക്ക് എത്തിച്ചിരുന്നത്. റെയിൽവേ വഴിയുള്ള ഈ മാറ്റം രാജ്യത്തെ ഗതാഗത മേഖലയിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടതായി അധികൃതർ വിലയിരുത്തുന്നു.

വൈവിധ്യമാർന്ന ചരക്കുകൾ സുരക്ഷിതമായും വേഗത്തിലും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലൂടെ ഇത്തിഹാദ് റെയിലിന്റെ സേവനം വരുംദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

തുറമുഖങ്ങളിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗ്ഗമായി ഇത്തിഹാദ് റെയിൽ മാറിക്കഴിഞ്ഞുവെന്ന് സി.ഇ.ഒ ഒമർ അൽ സെബെയി വ്യക്തമാക്കി. അബുദാബിയുടെ വ്യവസായ വളർച്ചയ്ക്ക് ഈ ചുവടുവെപ്പ് വലിയ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Etihad trains carry cars for the first time

Next TV

Related Stories
പ്രവാസികളെ കള്ളക്കേസിൽ കുടുക്കി കൈക്കൂലി വാങ്ങി; കുവൈത്തിൽ സൈനിക ഉദ്യോഗസ്ഥന് 10 വർഷം തടവും പിരിച്ചുവിടലും

Apr 26, 2026 04:21 PM

പ്രവാസികളെ കള്ളക്കേസിൽ കുടുക്കി കൈക്കൂലി വാങ്ങി; കുവൈത്തിൽ സൈനിക ഉദ്യോഗസ്ഥന് 10 വർഷം തടവും പിരിച്ചുവിടലും

പ്രവാസികളെ കള്ളക്കേസിൽ കുടുക്കി കൈക്കൂലി വാങ്ങി; കുവൈത്തിൽ സൈനിക ഉദ്യോഗസ്ഥന് 10 വർഷം തടവും...

Read More >>
ഹൃദയാഘാതം മൂലം; മലയാളി പ്രവാസി ബഹ്റൈനിൽ അന്തരിച്ചു

Apr 26, 2026 04:01 PM

ഹൃദയാഘാതം മൂലം; മലയാളി പ്രവാസി ബഹ്റൈനിൽ അന്തരിച്ചു

ഹൃദയാഘാതം മൂലം; മലയാളി പ്രവാസി ബഹ്റൈനിൽ...

Read More >>
ഹജ്ജ് തീർഥാടകർ 10 ദിവസം മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുക്കണം; നിർദേശവുമായി എമിറേറ്റ്സ് ഹെൽത്ത് സർവിസസ്

Apr 26, 2026 02:38 PM

ഹജ്ജ് തീർഥാടകർ 10 ദിവസം മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുക്കണം; നിർദേശവുമായി എമിറേറ്റ്സ് ഹെൽത്ത് സർവിസസ്

ഹജ്ജ് തീർഥാടകർ 10 ദിവസം മുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുക്കണം; നിർദേശവുമായി എമിറേറ്റ്സ് ഹെൽത്ത്...

Read More >>
ഖത്തറിലെ മുൻ മലയാളി പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 26, 2026 12:28 PM

ഖത്തറിലെ മുൻ മലയാളി പ്രവാസി നാട്ടിൽ അന്തരിച്ചു

ഖത്തറിലെ മുൻ മലയാളി പ്രവാസി നാട്ടിൽ അന്തരിച്ചു...

Read More >>
മസ്കറ്റിൽ വൻ മയക്കുമരുന്ന് വേട്ട: 36,000 ഗുളികകളുമായി വിദേശി പിടിയിൽ

Apr 26, 2026 11:10 AM

മസ്കറ്റിൽ വൻ മയക്കുമരുന്ന് വേട്ട: 36,000 ഗുളികകളുമായി വിദേശി പിടിയിൽ

മസ്കറ്റിൽ വൻ മയക്കുമരുന്ന് വേട്ട: 36,000 ഗുളികകളുമായി വിദേശി പിടിയിൽ...

Read More >>
Top Stories