Mar 27, 2026 03:24 PM

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രമായ ഷുവൈഖ് തുറമുഖത്തിന് നേരെ ഇന്ന് പുലർച്ചെ ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ തുറമുഖത്തെ ചില കെട്ടിടങ്ങൾക്കും സംഭരണശാലകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായും എന്നാൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും കുവൈത്ത് പോർട്ട് അതോറിറ്റി (കെപിഎ) അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ തുറമുഖത്തെ ലക്ഷ്യമാക്കി എത്തിയത്. ഉഗ്രസ്ഫോടന ശബ്ദം കേട്ടതായും പിന്നാലെ പുകയും തീയും ഉയർന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു. ആക്രമണത്തെത്തുടർന്ന് തുറമുഖത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.



Iranian drone attack on Kuwait port extensive damage

Next TV

Top Stories










News Roundup