---
title: "കൗമാരക്കാരിയുടെ ചിത്രം പകർത്തി പ്രചരിപ്പിച്ചു; പ്രവാസി വനിതയ്ക്ക് കനത്ത പിഴ വിധിച്ച് അൽ ഐൻ കോടതി"
english_title: "Al Ain court imposes heavy fine on expatriate woman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349969/al-ain-court-imposes-heavy-fine-on-expatriate-woman"
published_at: "2026-03-27T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c60b4bf2248_Al_Ain_court_imposes_heavy_fine_on_expatriate_woman.jpg"
keywords: []
---

# കൗമാരക്കാരിയുടെ ചിത്രം പകർത്തി പ്രചരിപ്പിച്ചു; പ്രവാസി വനിതയ്ക്ക് കനത്ത പിഴ വിധിച്ച് അൽ ഐൻ കോടതി

> **Lead Summary:** അബൂദബി: കൗമാരക്കാരിയുടെ ചിത്രം പകര്‍ത്തുകയും മാതാപിതാക്കളുടെ അനുമതിയില്ലാതെ അവ സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്ത വനിതയോട് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അല്‍ഐന്‍ സിവില്‍, കൊമേഴ്‌സ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി.

## Article Content

അബൂദബി: കൗമാരക്കാരിയുടെ ചിത്രം പകര്‍ത്തുകയും മാതാപിതാക്കളുടെ അനുമതിയില്ലാതെ അവ സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്ത വനിതയോട് 20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അല്‍ഐന്‍ സിവില്‍, കൊമേഴ്‌സ്യല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി.

കൗമാരക്കാരിയുടെ രക്ഷിതാവാണ് നഷ്ടപരിഹാരമായി ഒരുലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് യുവതിക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തത്. സമാന കുറ്റത്തിന് ക്രിമിനല്‍ കേസില്‍ പ്രതിയെ ശിക്ഷിച്ചതായും ഇവര്‍ക്കെതിരെ 10,000 ദിര്‍ഹം പിഴ ചുമത്തിയതായും ഇതിനു പുറമേ 10,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാനും ക്രിമിനല്‍ കോടതി ഉത്തരവിട്ടിരുന്നതായും സിവില്‍ കോടതി കണ്ടെത്തി.

കൗമാരക്കാരിയുടെ ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ പകര്‍ത്തുകയും പങ്കുവെക്കുകയും ചെയ്ത പ്രതി കുറ്റക്കാരിയാണെന്ന വിധി സിവില്‍കോടതിയും ശരിവെക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349969/al-ain-court-imposes-heavy-fine-on-expatriate-woman)