കുവൈത്ത് സിറ്റി: (gcc.truevisionnews.com) കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം ചാത്തന്നൂർ നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീനാണ് (48) മരിച്ചത്. കുവൈത്തി വീട്ടിൽ 25 വർഷത്തോളമായി ഡ്രൈവറായിരുന്നു. പിതാവ് പരേതനായ സുലൈമാൻ കുഞ്ഞ്, മാതാവ് റഷീദ ബീവി, ഭാര്യ ഷീജ, മക്കൾ ഫാത്തിമ, ഫർഹാന. കുവൈത്തിലെ സബ്ഹാനിൽ നാളെ അസർ നമസ്കാരത്തിന് ശേഷം കബറടക്കം കുവൈത്തിൽ നടത്തും. നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Expatriate Malayali dies of heart attack in Kuwait

































